സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തി ദിനം

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തി ദിനം

ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയില്ല. ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് ഇത് ബാധകമല്ല.

സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പല വിദ്യാലയങ്ങളും അവധി നല്‍കിയിരുന്നു. സര്‍വകലാശാലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വന്നത്.

logo
The Fourth
www.thefourthnews.in