പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി; കേരള സന്ദർശനത്തിൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി; കേരള സന്ദർശനത്തിൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്

ബിജെപി സംസ്ഥാന സമിതി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. സന്ദർശനത്തിനിടെ സ്ഫോടനമുണ്ടാകുമെന്നാണ് ഭീഷണി. ഭീഷണിക്കത്തിൽ അന്വേഷണം ആരംഭിച്ചു.

ബിജെപി സംസ്ഥാന സമിതി ഓഫീസിലേക്കാണ് ഊമക്കത്ത് എത്തിയത്. എറണാകുളം സ്വദേശി ജോൺസന്റെ പേരിലുള്ള കത്ത്‌ രണ്ടുദിവസം മുൻപാണ് ലഭിച്ചത്. തുടർന്ന് കത്ത് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച്  ഇന്റലിജൻസ് വിഭാഗം എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ  ഇത്തരത്തിൽ ഒരു ഭീഷണി കത്ത് ലഭിക്കുന്നത് ഗൗരവത്തോടെയാണ് രഹസ്യന്വേഷണ വിഭാഗവും പോലീസും കാണുന്നത്.

തിങ്കളാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് അടക്കം സുപ്രധാന ചടങ്ങുകളാണ് നരേന്ദ്ര മോദിയുടം കേരള സന്ദർശനത്തിലുള്ളത്.

logo
The Fourth
www.thefourthnews.in