തിരുവനന്തപുരത്തെ നവജാത ശിശു വില്‍പ്പന: കേസെടുത്ത് പോലീസ്, കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പ്രതി ചേര്‍ത്തു
Picasa

തിരുവനന്തപുരത്തെ നവജാത ശിശു വില്‍പ്പന: കേസെടുത്ത് പോലീസ്, കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പ്രതി ചേര്‍ത്തു

ബാലനീതി വകുപ്പ് പ്രകാരം കോടതി അനുമതിയോടെയാണ് കേസെടുത്തത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതിചേര്‍ക്കുമെന്ന് പോലീസ്

തിരുവനന്തപുരത്ത് മൂന്ന് ലക്ഷം രൂപ വാങ്ങി നവജാത ശിശുവിനെ വില്‍പ്പന നടത്തിയതില്‍ കേസെടുത്ത് പോലീസ്. കോടതി അനുമതിയോടെ ബാലനീതി വകുപ്പ് പ്രകാരമാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയെ പ്രതി ചേര്‍ത്തു. വിശദായ അന്വേഷണത്തിലൂടെ കുട്ടിയുടെ അമ്മയെ കണ്ടെത്തി പ്രതി ചേര്‍ക്കാനാണ് പോലീസ് നീക്കം.

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് 11 ദിവസം മാത്രം കുഞ്ഞിന്റെ വില്‍പ്പന നടന്നത്. പരിചയമുള്ള സ്ത്രീയില്‍ നിന്നും മുന്‍ധാരണ പ്രകാരം പറഞ്ഞുറപ്പിച്ച പണം നല്‍കി കുഞ്ഞിനെ നേരിട്ട് വാങ്ങുകയായിരുന്നു എന്നാണ് കുട്ടിയെ വാങ്ങിയ സ്ത്രീ പറയുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇവരുടെ മേല്‍വിലാസമാണ് പ്രസവിച്ച സ്ത്രീയും ആശുപത്രിയില്‍ നല്‍കിയിരുന്നത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

തിരുവനന്തപുരത്തെ നവജാത ശിശു വില്‍പ്പന: കേസെടുത്ത് പോലീസ്, കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പ്രതി ചേര്‍ത്തു
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

കുഞ്ഞിനെ വാങ്ങിയവരുടെയും വില്‍പ്പന നടടത്തിയവരുടെയും അറസ്റ്റ് വേഗത്തിലാക്കി സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഏപ്രില്‍ 19നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുഞ്ഞിനെ വില്പന നടത്തിയ വിവരം പോലീസിനെ അറിയിച്ചത്. സിഡബ്ല്യുസി പ്രവര്‍ത്തകര്‍ കുഞ്ഞിനെ ഏറ്റെടുത്ത് തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

logo
The Fourth
www.thefourthnews.in