മുതിർന്ന മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ അന്തരിച്ചു

ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ജി പ്രഭാകരൻ

മുതിർന്ന മാധ്യമപ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനുമായ ജി പ്രഭാകരൻ അന്തരിച്ചു. ഒലവക്കോട് വച്ച് ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. അദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു.

ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ജി പ്രഭാകരൻ. നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് നടക്കാനിരുന്ന കെജെയു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കാൻ വേണ്ടി തിരുവന്തപുരത്തേക്ക് പോകാന്‍ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം ഉണ്ടായത്. അയ്യപുരം ശാസ്താപുരിയിലാണു വീട്.

logo
The Fourth
www.thefourthnews.in