മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എ ഫ്രാൻസിസ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എ ഫ്രാൻസിസ് അന്തരിച്ചു

കേരള ലളിതകലാ അക്കാദമി ചെയർമാൻ ആയിരുന്നു
Updated on
1 min read

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എ ഫ്രാൻസിസ് (76) അന്തരിച്ചു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ മുൻ എഡിറ്റർ ഇൻ ചാർജും താന്ത്രിക് ചിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കെ എ ഫ്രാൻസിസ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. കേരള ലളിതകലാ അക്കാദമി ചെയർമാൻ ആയിരുന്നു.

1947 ഡിസംബർ ഒന്നിന് തൃശൂരിലെ കുറുമ്പിലാവിലായിരുന്നു കെ എ ഫ്രാൻസിസിന്റെ ജനനം. 1970ലാണ് മലയാള മനോരമ പത്രത്തിന്റെ ഭാഗമാകുന്നത്. 1999ൽ പത്രത്തിന്റെ കണ്ണൂർ വിഭാഗം മേധാവിയായ അദ്ദേഹം 2002 വരെ തത്സ്ഥാനത്ത് തുടർന്നു. പിന്നീട് ആഴ്ചപ്പതിപ്പിന്റെ ചുമതലയും ഏറ്റെടുത്തു. അദ്ദേഹം രൂപകൽപന ചെയ്ത ഒന്നാം പേജ് ന്യൂസ് പേപ്പർ ലേഔട്ടിന് 1971ൽ ദേശീയ അവാർഡ് ലഭിച്ചിരുന്നു. 2021 ഡിസംബർ 31നാണ് അദ്ദേഹം വിരമിക്കുന്നത്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്കാരം , ലളിതകലാ അക്കാദമി സ്വർണപ്പതക്കം, ലളിതകലാ പുരസ്കാരം, ഫെലോഷിപ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഭാര്യ: ബേബി. മക്കൾ: ഷെല്ലി ഫ്രാൻസിസ്, ഡിംപിൾ, ഫ്രെബി.

കെ എ ഫ്രാൻസിസ് മൃതദേഹം ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു വയ്ക്കും. ശനിയാഴ്ച കോട്ടയത്ത് സംസ്കാരം നടത്തും.

logo
The Fourth
www.thefourthnews.in