മലയാളം തൊട്ടറിഞ്ഞ് അഫ്ഗാന്‍ കുരുന്നുകള്‍

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഏഴ് കുട്ടികളാണ് തിരുവനന്തപുരം വടക്കുംഭാഗം സെന്റ് ആന്റണീസ് എല്‍ പി സ്കൂളില്‍ പഠിക്കുന്നത്

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഏഴ് കുട്ടികളാണ് തിരുവനന്തപുരം വടക്കുംഭാഗം സെന്റ് ആന്റണീസ് എല്‍ പി എസില്‍ പഠിക്കുന്നത്. അതില്‍ മൂന്നു പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. പഠനത്തിനായി മികച്ച അന്തരീക്ഷമാണ് സ്‌കൂളില്‍ നിന്നും ലഭിക്കുന്നതെന്നും മറ്റ് വിദ്യാര്‍ഥികളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും കുട്ടികള്‍ പറയുന്നു.

മറ്റൊരു രാജ്യത്ത് നിന്ന് കുട്ടികള്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ആശങ്ക തോന്നിയിരുന്നെങ്കിലും കുട്ടികള്‍ സാഹചര്യങ്ങളോട് പെട്ടന്ന് തന്നെ പൊരുത്തപ്പെട്ടുവെന്ന് അധ്യാപിക റിനി സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ടീച്ചര്‍ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in