റീകൗണ്ടിങ്ങില്‍ കേരളവര്‍മ 'നിലനിര്‍ത്തി' എസ്എഫ്‌ഐ; കെഎസ്‌യു മൂന്നു വോട്ടിന് തോറ്റു

റീകൗണ്ടിങ്ങില്‍ കേരളവര്‍മ 'നിലനിര്‍ത്തി' എസ്എഫ്‌ഐ; കെഎസ്‌യു മൂന്നു വോട്ടിന് തോറ്റു

മൂന്നു വോട്ടിനാണ് എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധ് വിജയിച്ചത്

തൃശൂര്‍ കേരള വര്‍മ കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് റീകൗണ്ടിങില്‍ എസ്എഫ്‌ഐക്ക് വിജയം. മൂന്നു വോട്ടിനാണ് എസ്എഫ്‌ഐ ചെയപേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധ് വിജയിച്ചത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് റീ കൗണ്ടിങ് നടത്തിയത്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധ് 892 വോട്ടും കെഎസ്‌യു സ്ഥാനാര്‍ത്ഥി എം ശ്രീക്കുട്ടന്‍ 889 വോട്ടും നേടി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രഖ്യാപനം റദ്ദാക്കിയാണ് ഹൈക്കോടതി റീകൗണ്ടിങിന് ഉത്തരവിട്ടത്.

വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടായെന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി റീ കൗണ്ടിങിന് ഉത്തരവിട്ടത്. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വരണാധികാരി ഹാജരാക്കിയത് കോടതി പരിശോധിച്ചിരുന്നു. ഇതില്‍ അസാധു വോട്ടുകള്‍ പ്രത്യേകമായി രേഖപ്പെടുത്താത്തത് കണ്ടെത്തി. അസാധു വോട്ടുകള്‍ എങ്ങനെ റീകൗണ്ടിങ്ങില്‍ വന്നുവെന്ന് കോടതി ചോദിച്ചിരുന്നു.

റീകൗണ്ടിങ്ങില്‍ കേരളവര്‍മ 'നിലനിര്‍ത്തി' എസ്എഫ്‌ഐ; കെഎസ്‌യു മൂന്നു വോട്ടിന് തോറ്റു
'കറന്റ് ഓരോതവണ പോയിവരുമ്പോഴും ബാലറ്റ് ബോക്‌സില്‍ വോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു'; കൗണ്ടിങ് വിവാദം കത്തിപ്പടരുന്നു

കരളവര്‍മയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ വിജയിച്ചെന്ന കെഎസ്‌യു അവകാശവാദത്തിന് പിന്നാലെ എസ്എഫ്ഐ ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ റീ കൗണ്ടിങില്‍ ഫലം മാറിമറിഞ്ഞതാണ് വിവാദത്തിന് അടിസ്ഥാനം.

എസ് ശ്രീക്കുട്ടന് 896 വോട്ടും കെ എസ് അനിരുദ്ധിന് 895 വോട്ടുമാണ് ആദ്യ വോട്ടെണ്ണലില്‍ ലഭിച്ചത്. 19 നോട്ടയും 23 അസാധു വോട്ടുകളും ഉണ്ടായിരുന്നു. റീകൗണ്ടിങ് നടത്തിയതിന് ശേഷം വന്ന വോട്ടുനിലയില്‍ കെ എസ് അനിരുദ്ധിന് 899 വോട്ടും ശ്രീക്കുട്ടന് 88 വോട്ടും എന്നായി. 18 വോട്ട് നോട്ടയ്ക്കും 27 എണ്ണം അസാധുവാകയും ചെയ്തു. ഇതിന് പിന്നാലെ, തിരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാവശ്യപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in