എസ്എഫ്ഐഒയ്ക്ക് രേഖകൾ നൽകണം, വിധി വരെ മറ്റ് നടപടികൾ പാടില്ല;
അന്വേഷണത്തിനെതിരായ വീണയുടെ ഹർജി വിധി പറയാൻ മാറ്റി

എസ്എഫ്ഐഒയ്ക്ക് രേഖകൾ നൽകണം, വിധി വരെ മറ്റ് നടപടികൾ പാടില്ല; അന്വേഷണത്തിനെതിരായ വീണയുടെ ഹർജി വിധി പറയാൻ മാറ്റി

ഇപ്പോൾ അന്വേഷണം നടക്കട്ടെയെന്നും ക്രമക്കേടുണ്ടെങ്കില്‍ ഹര്‍ജിക്കാർക്ക് ചൂണ്ടിക്കാണിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിലപാടെടുത്തു

മാസപ്പടിക്കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക് കമ്പനിയുടെ ഹര്‍ജി വാദം പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ മാറ്റിവെച്ച് കര്‍ണാടക ഹൈക്കോടതി. അതുവരെ വീണ വിജയനെതിരെ കടുത്ത നടപടികൾ പാടില്ല. എസ്‌എഫ് ഐഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാ ലോജിക്ക് ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ജിക്കാരിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കുമോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു എസ്‌എഫ് ഐഒയുടെ മറുപടി. നോട്ടിസ് നൽകുകയാണ് ചെയ്തതെന്നും എസ്‌എഫ് ഐഒ അറിയിച്ചു. ഇതിനുപിന്നാലെയാണ് ഹര്‍ജി വിധിപറയാന്‍ മാറ്റിയത്.

ഇപ്പോൾ അന്വേഷണം നടക്കട്ടെയെന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടാൽ ഹര്‍ജിക്കാർക്ക് ചൂണ്ടിക്കാണിക്കാമെന്നും കേന്ദ്രം അറിയിച്ചു. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കമ്പനി നിയമപ്രകാരം എക്സാ ലോജിക്കിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതേസമയത്ത് തന്നെയുള്ള എസ്എഫ്ഐഒ അന്വേഷണം നിയമവിരുദ്ധമെന്ന് ഹർജിക്കാരുടെ വാദം

എസ്എഫ് ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്‌സാ ലോജിക്ക് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ വാദം. കമ്പനി നിയമപ്രകാരം എക്സാ ലോജിക്കിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതേസമയത്ത് തന്നെയുള്ള എസ്എഫ് ഒ അന്വേഷണം നിയമവിരുദ്ധമാണ്. എസ് എഫ് ഐ ഒ അന്വേഷണത്തിന് മുന്‍പ് തന്നെ രജിസ്ട്രാറുടെ അന്വേഷണം ആരംഭിച്ചിരുന്നതായും എക്‌സാലോജികിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി.

എക്‌സാലോജികിനെതിരെ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ പതിനെട്ട് ദിവസത്തിനിടെ എന്ത് മാറ്റമാണുണ്ടായതെന്ന് വീണയുടെ അഭിഭാഷകന്‍ ചോദിച്ചു. കമ്പനി നിയമത്തിലെ 210 വകുപ്പ് പ്രകാരം അന്വേഷണം നടക്കുന്നുണ്ട്. ഇതേ നിയമത്തിലെ 212ാം വകുപ്പ് പ്രകാരമുള്ള അന്വേഷണമുണ്ടായാൽ അത് യുഎപിഎ വ്യവസ്ഥകൾക്ക് സമാനമാണെന്ന് എക്‌സാലോജിക്കിന്റെ വാദം.

എസ്‌എഫ്ഐഒ നടത്തിവരുന്ന അന്വേഷണത്തിനാധാരമായ വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജൻസിയുടെ തുടർനടപടികൾക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹർജിയിലെ മറ്റൊരാവശ്യം. കമ്പനി മേധാവിയായ വീണയെ ചോദ്യം ചെയ്യുന്നതും തെളിവ് ശേഖരണത്തിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നതും തടയണമെന്നാണ് തുടർ നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

എസ്എഫ്ഐഒയ്ക്ക് രേഖകൾ നൽകണം, വിധി വരെ മറ്റ് നടപടികൾ പാടില്ല;
അന്വേഷണത്തിനെതിരായ വീണയുടെ ഹർജി വിധി പറയാൻ മാറ്റി
അന്വേഷണം തടയാന്‍ കെഎസ്ഐഡിസിയുടെ അസാധാരണ നീക്കം, അർധരാത്രി ഹർജി! പരിശോധന ഒരുദിവസം നേരത്തെയാക്കി എസ്എഫ്ഐഒയുടെ കൗണ്ടര്‍

വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് ‌എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in