'ക്യാംപസ് സന്ദര്‍ശിച്ചിട്ടില്ല': കെ ജയകുമാര്‍ കമ്മീഷനെതിരെ ആരോപണവുമായി ശങ്കര്‍ മോഹന്‍

കമ്മീഷന്‍ റിപ്പോര്‍ട്ട് സമഗ്രമല്ലെന്നും വിഷയത്തിന്റെ മൂലകാരണങ്ങള്‍ അന്വേഷിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ശങ്കര്‍ മോഹന്‍ 'ദ ഫോര്‍ത്തി'നോട്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ കെ ജയകുമാര്‍ കമ്മീഷനെതിരെ ആരോപണവുമായി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ച ശങ്കര്‍ മോഹന്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് സമഗ്രമല്ലെന്നും വിഷയത്തിന്റെ മൂലകാരണങ്ങള്‍ അന്വേഷിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ശങ്കര്‍ മോഹന്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

ജയകുമാര്‍ കമ്മീഷന്‍ ക്യാംപസ് സന്ദര്‍ശിച്ചിട്ടില്ലെന്നും രണ്ടംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് കളക്ട്രേറ്റിലിരുന്നാണെന്നും ശങ്കര്‍ മോഹന്‍ ആരോപിച്ചു. ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണനെ കമ്മീഷന്‍ കണ്ടിട്ടില്ലെന്നും അടൂര്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുപോലും കാണാന്‍ തയ്യാറായില്ല. പ്രവേശനം നടന്ന് നാല് മാസത്തിന് ശേഷമാണ് എല്‍ബിഎസ് സംവരണ സീറ്റ് ഒഴിവ് ചൂണ്ടിക്കാട്ടിയത്. കമ്മീഷന്റെ പോക്ക് ശരിയല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നതായും ജാതീയ അധിക്ഷേപമെന്ന ആരോപണം മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്നും ശങ്കര്‍ മോഹന്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in