മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്; ഷോളയൂര്‍ കേരളത്തിലെ മികച്ച പോലീസ് സ്‌റ്റേഷന്‍

മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്; ഷോളയൂര്‍ കേരളത്തിലെ മികച്ച പോലീസ് സ്‌റ്റേഷന്‍

2022 -ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്

കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം പാലക്കാട് ജില്ലയിലെ ഷോളയൂര്‍ പോലീസ് സ്റ്റേഷന് ലഭിച്ചു. 2022 -ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

പാലക്കാട് ജില്ലയിലെ തന്നെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനായിരുന്നു കഴിഞ്ഞ തവണ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 2012 ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുരസ്കാരം. പാലക്കാട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനുകളില്‍ ഒന്നായിരുന്നു ഒറ്റപ്പാലം.

logo
The Fourth
www.thefourthnews.in