ആനപ്രമ്പാല്‍ ജലോത്സവം: തലവടി ബോട്ട്  ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ ജേതാവ്

ആനപ്രമ്പാല്‍ ജലോത്സവം: തലവടി ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ ജേതാവ്

നിഖില്‍ ജയകുമാര്‍ ക്യാപ്റ്റനായ കെ.ബി.സി കൊച്ചമ്മനം തുഴഞ്ഞ അമ്പലക്കടവന്‍ രണ്ടാം സ്ഥാനവും നേടി
Updated on
1 min read

ആനപ്രമ്പാല്‍ ജലോത്സവത്തിൽ തലവടി ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ ജേതാവ്. സതീശന്‍ തെന്നശ്ശെരിയാണ് ക്യാപ്റ്റൻ. കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജലോത്സവത്തിലാണ് ഷോട്ട് പുളിക്കത്തറ ഒന്നാമതെത്തിയത്. നിഖില്‍ ജയകുമാര്‍ ക്യാപ്റ്റനായ കെ.ബി.സി കൊച്ചമ്മനം തുഴഞ്ഞ അമ്പലക്കടവന്‍ രണ്ടാം സ്ഥാനവും നേടി.

ആനപ്രമ്പാല്‍ ജലോത്സവം: തലവടി ബോട്ട്  ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ ജേതാവ്
സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, കോന്നിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ എബ്രഹാം മൂന്ന്‌തൈയ്ക്കല്‍ ജേതാവായി. പുന്നത്രപുരക്കല്‍ രണ്ടാം സ്ഥാനവും നേടി. വടക്കനോടി ബി ഗ്രേഡ് വിഭാഗത്തില്‍ കുറുപ്പ്പറമ്പന്‍ ജേതാവായി. ചുരുളന്‍ വിഭാഗത്തില്‍ പുത്തന്‍പറമ്പിലും ജേതാവ് ആയി. ആനപ്രമ്പാൽ ക്ഷേത്രക്കടവിൽ നടക്കുന്ന ജലോത്സവ പൊതുസമ്മേളനം ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്ഘാടനം ചെയ്തു. ജലോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ജലോത്സവ ഫ്ളാഗ് ഓഫ് കര്‍മ്മം സുനില്‍ മൂലയില്‍ നിര്‍വഹിച്ചു.

ആനപ്രമ്പാൽ ക്ഷേത്രക്കടവിൽ നടക്കുന്ന ജലോത്സവ പൊതുസമ്മേളനം ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ നിര്‍വഹിച്ചു. കുട്ടനാട് സാംസ്‌കാരിക വേദി പ്രസിഡന്റ് പീയൂഷ് പി. പ്രസന്നന്‍, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, ട്രഷറര്‍ എം.ജി. കൊച്ചുമോന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, തോമസുകുട്ടി ചാലുങ്കന്‍, മോനിച്ചന്‍, അരുണ്‍ പുന്നശ്ശേരി, ഷാജി കറുകത്ര, മനോജ് തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

logo
The Fourth
www.thefourthnews.in