സിദ്ധാർത്ഥന്റെ മരണം: മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കം കേസിലെ എല്ലാ പ്രതികളും പിടിയില്‍

സിദ്ധാർത്ഥന്റെ മരണം: മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കം കേസിലെ എല്ലാ പ്രതികളും പിടിയില്‍

ആകെ 18 പ്രതികളിൽ അഞ്ചുപേരെ കൂടിയാണ് പിടികൂടാനുണ്ടായിരുന്നത്. ഇതിൽ ചിലർ കീഴടങ്ങുകയും മറ്റു ചിലരോ പോലീസ് പിടികൂടുകയുമായിരുന്നു

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ ജെ എസിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ മുഖ്യപ്രതി സിന്‍ജൊ ജോണ്‍സണ്‍ അടക്കം കേസിലെ എല്ലാ പ്രതികളും പിടിയില്‍. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രധാന പ്രതി സിന്‍ജോയെ പിടികൂടിയത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ. ഒളിവിലുണ്ടായിരുന്ന മറ്റൊരു പ്രതിയായ കാശിനാഥന്‍ ആർ എസ് പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. സൗദ് റിസാൽ, അജയ് കുമാർ എന്നിരുൾപ്പെടെ നാലുപേർക്കെതിരെ ശനിയാഴ്ച പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആകെ 18 പ്രതികളിൽ അഞ്ചുപേരെ കൂടിയാണ് പിടികൂടാനുണ്ടായിരുന്നത്. ഇതിൽ ചിലർ കീഴടങ്ങുകയും മറ്റു ചിലരോ പോലീസ് പിടികൂടുകയുമായിരുന്നു. ഇതോടെ കേസിൽ പ്രതിചേർത്ത എല്ലാവരും പിടിയിലാവുകായിരുന്നു. ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. ബെൽറ്റും കേബിളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദിച്ചതിന്റെ മുറിവുകൾ സിദ്ധാർത്ഥന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.

സിദ്ധാർത്ഥന്റെ മരണം: മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കം കേസിലെ എല്ലാ പ്രതികളും പിടിയില്‍
'അധ്യാപകരിൽ ചിലർ എസ്എഫ്ഐയ്ക്ക് അവസരം നൽകി, റാഗിങ് തമാശയെന്ന് പറഞ്ഞു;' സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാം

സംഭവുമായി ബന്ധപ്പെട്ട് 18 വിദ്യാർഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം 31 വിദ്യാർഥികൾക്ക് പഠനവിലക്കും കോളേജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്.

ഇവര്‍ക്ക് ഇനി അംഗീകൃത സ്ഥാപനങ്ങളില്‍ എവിടെയും പഠനം നടത്താനാകില്ല. ഈ വിദ്യാർത്ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്

logo
The Fourth
www.thefourthnews.in