സിദ്ധാർഥന്റെ മരണം: മുഴുവന്‍ പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

സിദ്ധാർഥന്റെ മരണം: മുഴുവന്‍ പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

സിബിഐയുടെ എതിർപ്പ് തള്ളിയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 വിദ്യാർഥികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. കേസിന്റെ വിചാരണ പൂർത്തിയാകും വരെ പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്. പ്രതികള്‍ സംസ്ഥാനം വിട്ട് പുറത്തുപോകരുത്. സിബിഐയുടെ എതിർപ്പ് തള്ളിയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

ആത്മഹത്യാപ്രേരണ, ക്രിമിനല്‍ ഗൂഢാലോചന, ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോളേജിലെ വിദ്യാർഥികളില്‍ നിന്ന് നേരിട്ട റാഗിങ്ങും ആക്രമണവും മൂലം സിദ്ധാർഥന്‍ ആത്മഹത്യ ചെയ്തുവെന്നാണ് ആോരപണം. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് മറ്റ് വകുപ്പുകള്‍ ചേർത്തത്. കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

സിദ്ധാർഥന്റെ മരണം: മുഴുവന്‍ പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം
'ബെൽറ്റിന് തല്ലി, വിവസ്ത്രനാക്കി റാഗ് ചെയ്തു;' പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് കുടുംബം

അന്വേഷണത്തിന് ശേഷം 19 വിദ്യാർഥികളെ പ്രതികളാക്കി സിബിഐ കോടതയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ക്രൂരമായ ശാരീരിക പീഡനത്തിനും പൊതുവിചാരണയ്ക്കും സിദ്ധാർഥന്‍ വിധേയമായിരുന്നതായി സിബിഐ കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 341, 323, 324, 355, 306, 507 വകുപ്പുകള്‍ പ്രാകരമുള്ള കുറ്റവും റാഗിങ് നിരോധന നിയമത്തിലെ 4,3 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റവും ഒന്‍പത് പ്രതികള്‍ ചെയ്തതായി സിബിഐ റിപ്പോർട്ടില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in