'സാമ്പത്തിക നേട്ടത്തിന് കാരണമാകും'; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളില്‍ സർക്കാരിന്റെ വിലക്ക്

'സാമ്പത്തിക നേട്ടത്തിന് കാരണമാകും'; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളില്‍ സർക്കാരിന്റെ വിലക്ക്

അനുമതി നല്‍കിയാല്‍ ചട്ടലംഘനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഉത്തരവില്‍ പറയുന്നു

ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്ക്. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കാതെയും പോസ്റ്റുകള്‍ ഇടുന്നതിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകള്‍ക്കുള്ള മറുപടിയിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'സാമ്പത്തിക നേട്ടത്തിന് കാരണമാകും'; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളില്‍ സർക്കാരിന്റെ വിലക്ക്
'പട്ടികജാതി കലാകാരന് നിലനില്‍ക്കാനാകാത്ത അവസ്ഥ'; കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് പിന്നാലെ ആർഎല്‍വി രാമകൃഷ്ണൻ

അനുമതി നല്‍കിയാല്‍ ചട്ടലംഘനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഉത്തരവില്‍ പറയുന്നു. "യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ നിശ്ചിത ആളുകള്‍ സബ്സ്ക്രൈബ് ചെയ്യുന്നതും വീഡിയോകള്‍ക്ക് വ്യൂസ് ലഭ്യമാകുന്നത് വഴിയും പരസ്യ വരുമാനം ഉള്‍പ്പെടെ സാമ്പത്തിക നേട്ടം ഉണ്ടാകാനിടയാകും. ഇത് 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 48ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. സർക്കാർ അനുമതി വാങ്ങിയ ശേഷം വരുമാനം ലഭ്യമാകാന്‍ സാധ്യതയുള്ള തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്ന ഉദ്യോഗസ്ഥർ പോസ്റ്റുകള്‍ക്ക് പ്രതിഫലം വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും പ്രായോഗിക തടസങ്ങള്‍ ഉണ്ടാകും," ഉത്തരവ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in