സോളാര്‍ ഗൂഢാലോചനാകേസ്: ഗണേഷ് കുമാറിന് തിരിച്ചടി, നേരിട്ട് ഹാജരാകണം

സോളാര്‍ ഗൂഢാലോചനാകേസ്: ഗണേഷ് കുമാറിന് തിരിച്ചടി, നേരിട്ട് ഹാജരാകണം

ഒക്‌ടോബര്‍ 18-ന് ഹാജരാകാനാണ് എംഎല്‍എയ്ക്ക് കോടതി നല്‍കിയ നിര്‍ദേശം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ ഗൂഢാലോചനാക്കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഒക്‌ടോബര്‍ 18-ന് ഹാജരാകാനാണ് എംഎല്‍എയ്ക്ക് കോടതി നല്‍കിയ നിര്‍ദേശം. സോളാര്‍ കേസിലെ പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയയ്ക്കാനും കോടതി തീരുമാനിച്ചു.

സോളാര്‍ കേസിലെ പരാതിക്കാരി തയാറാക്കിയ 21 പേജുള്ള പരാതിയില്‍ നാലു പേജ് കൂടി എഴുതിച്ചേര്‍ത്ത് കൃത്രിമത്വം നടത്തിയെന്ന കേസിലാണ് കോടതിയുടെ നടപടി. ഈ കേസിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച സ്‌റ്റേയുടെ കാലാവധി അവസാനിച്ചതോടെയാണ് എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

പത്തനംതിട്ട ജയിലില്‍ വച്ചെഴുതിയ കത്തില്‍ 21 പേജ് ആയിരുന്നു ഉണ്ടായിരുന്നതെന്നും പിന്നീട് നാലു പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കി പരാതിയില്‍ കൃത്രിമത്വം കാട്ടുകയായിരുന്നുവെന്നും ഇതു ഗൂഢാലോചനയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി അഡ്വ സുധീര്‍ ജേക്കബ്, അഡ്വ. ജോളി അലക്‌സ് എന്നിവര്‍ മുഖേനയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. ഈ കേസില്‍ രണ്ടാം പ്രതയാണ് ഗണേഷ്‌കുമാര്‍.

logo
The Fourth
www.thefourthnews.in