അടച്ചുപൂട്ടി സ്പെൻസേഴ്സ് സൂപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകൾ

അപ്രതീക്ഷിതമായി ഔട്ട്ലെറ്റുകൾ പൂട്ടണമെന്ന് തീരുമാനം വന്നതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്

കേരളത്തിലെ സൂപ്പർ മാർക്കറ്റ് ഔട്ട്ലെറ്റുകൾ എല്ലാം അടച്ചുപൂട്ടാൻ ഒരുങ്ങി സ്പെൻസേഴ്സ്. തിരുവനന്തപുരത്ത് സ്പെൻസർ ജംഗ്ഷൻ, പട്ടം, വെള്ളയമ്പലം, ശ്രീകാര്യം എന്നിവിടങ്ങളിലും തിരുവല്ലയിലുമാണ് കേരളത്തിൽ സ്പെൻസേഴ്സിന്റെ സൂപ്പർ മാർക്കറ്റുകളുള്ളത്. ഇവയെല്ലാം അടച്ചു പൂട്ടാനാണ് തീരുമാനം. തിരുവനന്തപുരത്ത് മാത്രം എണ്‍പതിലധികം ജീവനക്കാരാണ് വിവിധ ഹൈപ്പർമാർക്കറ്റുകളിൽ പണിയെടുക്കുന്നത്. അപ്രതീക്ഷിതമായി ഔട്ട്ലെറ്റുകൾ പൂട്ടണമെന്ന് തീരുമാനം വന്നതോടെ തൊഴിലാളികൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in