സഹപാഠിയോട് സംസാരിച്ചു; ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം

സഹപാഠിയോട് സംസാരിച്ചു; ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം

മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകി

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനമെന്ന് പരാതി. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് സാമൂഹ്യശാസ്ത്ര അധ്യാപകനായ സുബൈർ മർദ്ദിച്ചത്. വിദ്യാർഥിയുടെ കാലിന്റെ തുടയിൽ അടിയേറ്റതിന്റെ പാടുകളുണ്ട്. കുടുംബം മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകി.

ക്ലാസിലെ ബയോളജി പരീക്ഷക്ക് ശേഷം സഹപാഠികളായ ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യം അധ്യാപകൻ മൊബൈലിൽ പകർത്തിയ ശേഷം ഇരുവരെയും തെറ്റായ രീതിയിൽ ചോദ്യം ചെയ്തെന്നും ക്രൂരമായി അടിച്ചു പരിക്കേൽപ്പിച്ചെന്നും വിദ്യാർത്ഥിയുടെ ബന്ധു ജാഫർ ദ ഫോർത്തിനോട് പറഞ്ഞു. സഹപാഠിയായ പെൺകുട്ടിക്കും അടി ഏറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയേറ്റ വിദ്യാർത്ഥികൾ അയൽവാസികളാണ്.

സഹപാഠിയോട് സംസാരിച്ചു; ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം
പലസ്തീൻ: ശശി തരൂർ പ്രസംഗം അതേ വേദിയിൽ തന്നെ തിരുത്തിയെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

വിദ്യാർത്ഥി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊണ്ടോട്ടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. വിദ്യാർത്ഥിക്ക് അടിയേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ബീരാൻ കുട്ടി ഫോർത്തിനോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in