നായയുടെ കടിയേറ്റ് വീണ്ടും മരണം; പാലക്കാട് നെന്മാറയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നായയുടെ കടിയേറ്റ് വീണ്ടും മരണം; പാലക്കാട് നെന്മാറയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മെയ് ഒന്നിനാണ് അറുപതുകാരിയായ സരസ്വതിയെ വീടിന് സമീപത്ത് വച്ച് തെരുവുനായ കടിച്ചത്

സംസ്ഥാനത്ത് വീണ്ടും നായയുടെ കടിയേറ്റ് മരണം. പാലക്കാട് നെന്മാറ വിത്തിനശ്ശേരിയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മയാണ് മരിച്ചത്. മെയ് ഒന്നിനാണ് അറുപതുകാരിയായ സരസ്വതിയെ വീടിന് സമീപത്ത് വച്ച് തെരുവുനായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നായയുടെ കടിയേറ്റ ദിവസം പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മുറിവ് ഗുരുതമായതോടെ വലതുകാലിലെ വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in