കാട്ടാക്കടയിൽ വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

കാട്ടാക്കടയിൽ വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

ക്ഷേത്രമതിലിന് സമീപം പ്രിയര‍‍ഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു

തിരുവനന്തപുരം കാട്ടക്കടയിൽ കാറിടിച്ച് സൈക്കിൾ യാത്രികനായ പത്തു വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മനപ്പൂർവമുള്ള നരകഹത്യയ്ക്ക് പോലീസ് കേസെടുത്തു. കുട്ടിയുടെ അകന്ന ബന്ധുവായ പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസെടുത്തത്.

ആദ്യം മനപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. എന്നാൽ മനപ്പൂർവം കാറിടിക്കുന്നതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുടെയും ഒപ്പം ബന്ധുക്കളുടെ മൊഴിയും പ്രതിക്ക് എതിരായതോടെയാണ് പോലീസ് നടപടി. കഴിഞ്ഞ മാസം 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ചു തന്നെ ആദിശേഖർ മരണപ്പെടുകയായിരുന്നു

ക്ഷേത്രത്തിന് അടുത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറവേ റോഡിന് വശത്ത് നിർത്തിയിരുന്ന കാർ മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ ആദിശേഖർ മരിക്കുകയും ചെയ്തു.

കാട്ടാക്കടയിൽ വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ
നയന സൂര്യന്റെ മരണം: കൊലപാതകമല്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി

പ്രിയര‍‍ഞ്ജൻ ഇപ്പോഴും ഒളിവിലാണ്

ക്ഷേത്രമതിലിന് സമീപം പ്രിയര‍‍ഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കൾ പോലീസ് നൽകിയിരിക്കുന്ന മൊഴി. അതേസമയം പ്രിയര‍‍ഞ്ജൻ ഇപ്പോഴും ഒളിവിലാണ്. ഇയാൾ ഓടിച്ചിരുന്ന കാർ തിരുവനന്തപുരം പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. 

logo
The Fourth
www.thefourthnews.in