തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അലര്‍ജിക്ക് ചികിത്സ തേടിയ വിദ്യാര്‍ഥി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അലര്‍ജിക്ക് ചികിത്സ തേടിയ വിദ്യാര്‍ഥി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബം

ആറ്റിങ്ങല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശിയായ +2 വിദ്യാര്‍ഥി മീനാക്ഷിയാണ് മരിച്ചത്. ചെവിയില്‍ ഫാൻസി കമ്മലിട്ടതിന് പിന്നാലെയുണ്ടായ അലര്‍ജിയെ തുടർന്നാണ് മീനാക്ഷിയെ ഈ മാസം 17ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകുന്നവഴി ദേഹാസ്വാസ്ഥ്യമുണ്ടായി. തിരിച്ച് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മീനാക്ഷിയുടെ അച്ഛന്റെ പരാതിയില്‍ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മീനാക്ഷിക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അവകാശപ്പെട്ടു. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖമായ സിസ്റ്റമിക് ലൂപസ് എരിത്തമെറ്റോസിസ് എന്ന അസുഖം കുട്ടിക്കുണ്ടായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.

logo
The Fourth
www.thefourthnews.in