മോദിക്ക് പ്രശംസ; വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം

മോദിക്ക് പ്രശംസ; വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം

കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ ആറാമത് ബിരുദ ദാന ചടങ്ങിനിടെയായിരുന്നു സംഭവം

കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടെന്ന പ്രസ്താവനയാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമർശം കൂടിയായതോടെ കൂവല്‍ ശക്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ തലമുറയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുവെന്ന പരാമര്‍ശവും കൂവലിന് കാരണമായി. പരീക്ഷാ പേ ചര്‍ച്ച, മന്‍ കി ബാത്ത് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസംഗം.

logo
The Fourth
www.thefourthnews.in