മഴയത്ത് ബസിനു സമീപം കാത്തു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍
മഴയത്ത് ബസിനു സമീപം കാത്തു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍

വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തി; ബസിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

നടപടി സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായതിനെ തുടര്‍ന്ന്

കനത്തമഴയിലും തലശ്ശേരി ബസ് സറ്റാന്റില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാതെ വാതിക്കല്‍ നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു.

കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇരുവരുടേയും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു.

മഴ പെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ ബസിന്റെ വാതിലിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. തലശ്ശേരി പോലീസ് വ്യാഴാഴ്ച വൈകിട്ട് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ എസ്എഫ്ഐ തലശ്ശേരി ഏരിയാ കമ്മിറ്റി തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

logo
The Fourth
www.thefourthnews.in