'അധ്യാപകനെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിൻ്റെ
ജാതിബോധം; വിദ്യാർത്ഥികളുടെ തുറന്നകത്ത്

'അധ്യാപകനെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിൻ്റെ ജാതിബോധം; വിദ്യാർത്ഥികളുടെ തുറന്നകത്ത്

എം ജി ജ്യോതിഷിനെ ഉഴപ്പനെന്ന് മുദ്രകുത്തിയത് എന്തടിസ്ഥാനത്തിലെന്ന് ചെയർമാൻ വിശദീകരിക്കണമെന്ന് വിദ്യാർത്ഥികൾ

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി, ജാതീയത തുടങ്ങിയ വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ ചെയർമാന് തുറന്ന കത്തെഴുതി വിദ്യാർഥികള്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്റ്റിംഗ് ഡിപ്പാർട്മെന്റിലെ അധ്യാപകനായ എം ജി ജ്യോതിഷിനെതിരെ അടൂർ ഗോപാലകൃഷ്‌ണൻ നടത്തിയ ആരോപണത്തിനെതിരെയാണ് ഇപ്പോൾ വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ജ്യോതിഷിനെ ഉഴപ്പനെന്ന് മുദ്രകുത്തിയത് എന്തിനെന്ന് ചെയർമാൻ വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർഥികള്‍ കത്ത് നൽകിയത്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അധ്യാപകനെ ഉഴപ്പനെന്ന് വിശേഷിപ്പിച്ചതിനെതിരെ ആക്ടിങ് ഡിപ്പാർട്മെന്റിലെ നിലവിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും രംഗത്തെത്തി

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖം 'എക്‌സ്പ്രസ് ഡയലോഗി'ലാണ് അടൂര്‍ അധ്യാപകനെ ഉഴപ്പനെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ ആക്ടിങ് ഡിപ്പാർട്മെന്റിലെ നിലവിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും രംഗത്തെത്തി. എട്ട് വർഷത്തോളമായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മികച്ച അധ്യാപകന്മാരിൽ ഒരാളായ ജ്യോതിഷിനെതിരെ ഒരു വിദ്യാർഥിയുടെയും ഭാഗത്തുനിന്ന് മോശമായ അഭിപ്രായം ഉണ്ടായിട്ടില്ലെന്ന് കത്തിൽ വിദ്യാർഥികൾ പറയുന്നു. സ്ഥാപനത്തിലെ പ്രൊജക്റ്റ് രീതികൾ പോലും കാണാത്ത അടൂരിന് അതിനെപ്പറ്റി ധാരണയുണ്ടാവില്ലെന്നും അവർ വിമർശിച്ചു. പിന്നോക്ക സമുദായത്തിൽപ്പെട്ട അധ്യാപകനായതുകൊണ്ട് മാത്രം അദ്ദേഹത്തെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിന്റെ ഉള്ളിലെ ജാതിബോധമാണെന്നും അവർ തുറന്നടിച്ചു.

'അധ്യാപകനെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിൻ്റെ
ജാതിബോധം; വിദ്യാർത്ഥികളുടെ തുറന്നകത്ത്
'20-ാം വയസ്സില്‍ ജാതിവാല്‍ ഉപേക്ഷിച്ചതാണ്, ജാതീയതയെ കുറിച്ച് എന്നെ പഠിപ്പിക്കരുത്': അടൂര്‍ ഗോപാലകൃഷ്ണന്‍

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പല ഡിപ്പാർട്മെന്റുകളിലും നിലവാരമില്ലാത്ത അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. അത്തരം ക്ലാസുകൾ വിദ്യാർഥികൾ ബഹിഷ്‌ക്കരിച്ചിട്ടും അതിനെതിരെ വേണ്ട നടപടിയെടുക്കാനോ വിദ്യാർഥികളോട് പ്രശ്നങ്ങൾ ചോദിച്ചറിയാനോ ചെയർമാൻ ശ്രമിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. ജ്യോതിഷാണ് ക്യമറയ്ക്ക് മുന്നിൽ വന്ന് നിന്ന് സങ്കടപ്പെടാനും പരാതിപറയാനും പരാതിക്കാരിക്ക് പരിശീലനം നൽകിയതെന്നും അടൂർ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് പിന്നിൽ സുരക്ഷാ ജീവനക്കാരൻ ആണെന്നും അയാൾ ഗുണ്ടയാണെന്നും ഉൾപ്പെടെ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അടൂർ പറഞ്ഞു. യുവസംവിധായകരായ ആഷിഖ് അബുവും രാജീവ് രവിയും തന്നെ വിമര്‍ശിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അടൂർ കുറ്റപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in