സൂപ്പര്‍ ഫാസ്റ്റുകളും സ്വിഫ്റ്റിന്, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തിരിച്ചടി!

കെഎസ്ആര്‍ടിസിയുടെ 131ബസുകള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കേണ്ടി വരുമ്പോള്‍ ജീവനക്കാര്‍ക്ക് തൊഴില്‍ പ്രതിസന്ധിയോടൊപ്പം കോര്‍പ്പറേഷന്റെ വരുമാനത്തിലും ഇടിവുണ്ടാകും

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്ക് പിന്നാലെ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളും സ്വിഫ്റ്റിന് കൈമാറാന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്. സ്വിഫ്റ്റിന്റെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ എത്തുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ 131ബസുകള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കേണ്ടി വരും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ തൊഴിലിനാണ് ഈ നീക്കം പ്രതിസന്ധി സൃഷ്ടിക്കുന്നത്.

സ്റ്റാഫ് റേഷ്യോ പ്രകാരം 786 ജീവനക്കാര്‍ക്കാണ് 131 ബസുകള്‍ നിരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ തൊഴില്‍ പ്രതിസന്ധി ഉണ്ടാകാന്‍ പോകുന്നത്. സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റുകള്‍ ഓടിത്തുടങ്ങുമ്പോള്‍ 131 ബസുകളുടെ വരുമാനവും കെഎസ്ആര്‍ടിസിക്ക് നഷ്ടമാകും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പോളിസി പ്രകാരം 1500ഓളം ബസുകളും ഏപ്രിലോടെ കെഎസ്ആര്‍ടിസിക്ക് നഷ്ടമാകും. ഇവയ്ക്ക് പകരമെത്തുന്ന ബസുകളും സ്വിഫ്റ്റിന് കൈമാറുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in