'ആളൂര്‍ വ്യക്തിഹത്യ നടത്തുന്നു, 
ഏറ്റുമുട്ടുന്നത് ശക്തനോട്,
നിയമം സത്യം തെളിയിക്കട്ടെ'; ലൈംഗികാരോപണക്കേസില്‍ അതിജീവിത

'ആളൂര്‍ വ്യക്തിഹത്യ നടത്തുന്നു, ഏറ്റുമുട്ടുന്നത് ശക്തനോട്, നിയമം സത്യം തെളിയിക്കട്ടെ'; ലൈംഗികാരോപണക്കേസില്‍ അതിജീവിത

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ആളൂര്‍ ശ്രമിക്കുന്നതെന്നും അതിജീവിത പറയുന്നു.

പ്രമുഖ അഭിഭാഷകനായ ബി എ ആളൂര്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ലൈംഗികാതിക്രമ പരാതി നൽകിയ യുവതി. കേസിന്റ വിശദാംശങ്ങള്‍ അടക്കം ആളൂർ പുറത്തുപറഞ്ഞുവെന്നും വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ക്കുള്‍പ്പെടെ വിവരങ്ങള്‍ കൈമാറിയെന്നും അതിജീവിത ദ ഫോർത്തിനോട് പറഞ്ഞു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ താന്‍ അതിന് വഴങ്ങാതിരുന്നതോടെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ആളൂര്‍ ശ്രമിക്കുന്നതെന്നും അതിജീവിത ദ ഫോര്‍ത്തിനോട് പറഞ്ഞു.

വസ്തുസംബന്ധമായ കേസിന്റെ കാര്യത്തിന് ഓഫീസിലെത്തിയ തനിക്ക് ആളൂരില്‍നിന്ന് ലൈംഗികാതിക്രമമുണ്ടായെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. അതിക്രമത്തിനെതിരെ യുവതി പോലീസിലും ബാര്‍ കൗണ്‍സിലിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസില്‍ ആളൂരിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസ് ഒഴിയുമെന്ന് പറഞ്ഞതിന്റെ പ്രതികാരമാണ് യുവതിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ആളൂര്‍ ഇതിനോട് പ്രതികരിച്ചിരുന്നത്.

'ആളൂര്‍ വ്യക്തിഹത്യ നടത്തുന്നു, 
ഏറ്റുമുട്ടുന്നത് ശക്തനോട്,
നിയമം സത്യം തെളിയിക്കട്ടെ'; ലൈംഗികാരോപണക്കേസില്‍ അതിജീവിത
ആളൂരിനെതിരായ ലൈംഗികാതിക്രമണ ആരോപണം: മുൻകൂർ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ആളൂര്‍ വളരെ ശക്തനാണ്. അയാളോടാണ് ഏറ്റുമുട്ടുന്നതെന്ന് അറിയാം. പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ പോലും 'ഇത്രയും വലിയ വക്കീല്‍ അല്ലേ, വേണോ' തുടങ്ങിയ പ്രതികരണങ്ങള്‍ കേട്ടിരുന്നു. പക്ഷേ സത്യമെന്താണെന്ന് നിയമം തെളിയിക്കട്ടെ

അതിജീവിത

എന്നാല്‍ കേസ് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച പോലും ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു. ''ഞാന്‍ അനുഭവിച്ച കാര്യമാണ് പരാതിയായി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയത്. കേസ് ഒഴിയുന്ന കാര്യം ആളൂര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. ഫീസായികുറേയേറെ തുക ഇതിനകം നല്‍കിയതാണ്. എന്നാല്‍ ആ കേസ് നീക്കുപോക്ക് ഉണ്ടായതുമില്ല. ഇത്രയും പ്രശസ്തനായ ഒരാളില്‍നിന്ന് ഇത്തരത്തില്‍ പ്രതികരണങ്ങളുണ്ടാവുമെന്ന് കരുതിയില്ല. അയാളുടെ ഓഫീസില്‍ ചെന്നപ്പോള്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍, അത് എനിക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും അതില്‍നിന്ന് ഞാന്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല,'' അതിജീവിത പറഞ്ഞു.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിരവധി തവണ ആളൂരും ജൂനിയര്‍ അഭിഭാഷകരും വിളിച്ചിരുന്നു. ബാര്‍ കൗണ്‍സിലില്‍ പരാതി പറയാന്‍ നില്‍ക്കുമ്പോള്‍ ആളൂരിന്റെ ഒരു ജൂനിയര്‍ വക്കീല്‍ വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിയുടെ സ്വരത്തിലായിരുന്നു അത്. താനതിന് ചെവികൊടുത്തില്ല. തുടര്‍ന്ന്, പല ഓണ്‍ലൈന്‍ മീഡിയകളിലും താന്‍ ആളൂരിന് വാദിക്കാനായി നല്‍കിയ കേസിന്റെ വിശദാംശങ്ങള്‍ വന്നു. എന്റെ അഭിഭാഷകന്‍ എന്ന നിലയില്‍ താന്‍ അയാളോട് പറഞ്ഞിരുന്ന എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തിഹത്യ നടത്തുന്ന തരത്തിലാണ് പുറത്തുവന്നത്. എന്റെ പേര് പറഞ്ഞില്ലെന്ന് മാത്രമേയുള്ളൂ. തന്നെ തിരിച്ചറിയാന്‍ കഴിയുന്ന എല്ലാവിധ വിവരങ്ങളും അത്തരം റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. ഇത് തനിക്ക് വല്ലാതെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും യുവതി പറഞ്ഞു.

'ആളൂര്‍ വ്യക്തിഹത്യ നടത്തുന്നു, 
ഏറ്റുമുട്ടുന്നത് ശക്തനോട്,
നിയമം സത്യം തെളിയിക്കട്ടെ'; ലൈംഗികാരോപണക്കേസില്‍ അതിജീവിത
അഡ്വ. ആളൂരിനെതിരെ ലൈംഗികാതിക്രമ ആരോപണം; പോലീസിലും ബാര്‍ കൗണ്‍സിലിലും പരാതി നല്‍കി അതിജീവിത

ഒന്നരവര്‍ഷമായി ആളൂരിനെ അറിയാം. പലപ്പോഴും പുനര്‍വിവാഹം ഉള്‍പ്പെടെ പലകാര്യങ്ങള്‍ക്കും അദ്ദേഹം ഉപദേശിക്കാറുണ്ടായിരുന്നു. പക്ഷേ അതെല്ലാം പ്രത്യേക ഉദ്ദേശ്യത്തോടെ ചെയ്തതാണെന്ന് ഇപ്പോള്‍ തോന്നുന്നു. ആളൂര്‍ വളരെ ശക്തനാണ്. അയാളോടാണ് ഏറ്റുമുട്ടുന്നതെന്ന് അറിയാം. പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ പോലും 'ഇത്രയും വലിയ വക്കീല്‍ അല്ലേ, വേണോ' തുടങ്ങിയ പ്രതികരണങ്ങള്‍ കേട്ടിരുന്നു. പക്ഷേ സത്യമെന്താണെന്ന് നിയമം തെളിയിക്കട്ടെയെന്നും അതിജീവിത പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളത്തെ ആളൂരിന്റെ ഓഫീസിലെത്തിയപ്പോള്‍ തന്റെ തോളില്‍ അമര്‍ത്തിപ്പിടിക്കുകയും വസ്ത്രത്തിനുള്ളില്‍ കൈകടത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

''കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളത്തെ ആളൂരിന്റെ ഓഫീസിലെത്തിയപ്പോള്‍ യുവതിയില്‍ നിന്ന് കൂടുതല്‍ ഫീസ് ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം രൂപയിലധികം കേസിനായി നല്‍കിയതിനാല്‍ ഇനി കയ്യില്‍ പണമില്ല എന്ന് യുവതി പറഞ്ഞു. ഫീസ് വേണമെന്നില്ല, ചില കോംപ്രമൈസുകള്‍ ചെയ്താല്‍ മതി, ഒട്ടുമിക്ക ക്ലൈന്റ്‌സും ഇത്തരത്തില്‍ കോംപ്രമൈസ് ചെയ്യാറുണ്ട്, അവര്‍ക്ക് ഫീസ് ഇല്ലാതെ കേസ് വാദിക്കും എന്ന് പറഞ്ഞുകൊണ്ട് തന്റെ തോളില്‍ അമര്‍ത്തിപ്പിടിക്കുകയും വസ്ത്രത്തിനുള്ളില്‍ കൈകടത്തുകയും ചെയ്തു,'' എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

logo
The Fourth
www.thefourthnews.in