സീറോ - മലബാർ സഭ കുർബാന തർക്കം:  പരിഹാരത്തിന് പുതിയ ഫോർമുല, വിമതർ സിനഡിന് വഴങ്ങുമോ?

സീറോ - മലബാർ സഭ കുർബാന തർക്കം: പരിഹാരത്തിന് പുതിയ ഫോർമുല, വിമതർ സിനഡിന് വഴങ്ങുമോ?

സീറോ മലബാർ സഭ കുർബാന തർക്കത്തിലെ നിർണായക ഓൺലൈൻ സംയുക്ത യോഗം ആരംഭിച്ചു.

സീറോ മലബാർ സഭ കുർബാന തർക്കത്തിലെ നിർണായക തീരുമാനങ്ങള്‍ക്ക് സാധ്യത. വിമത വിഭാഗവും, മെത്രാന്മാരും തമ്മിലുള്ള നിര്‍ണായക ചർച്ച പുരോഗമിക്കുന്നു. ഓൺലൈനായാണ് സംയുക്ത യോഗം. സീറോ മലബാർ സഭയിൽ പിളർപ്പൊഴിവാക്കാനാണ് തർക്കപരിഹാരത്തിന് പുതിയ ഫോർമുലയുമായി തിരക്കിട്ട നീക്കം നടക്കുന്നു എന്ന സൂചനയാണ് യോഗം നല്‍കുന്നത്. കുർബാന തർക്കത്തിൽ കടുത്ത നടപടികളിൽ നിന്നും സിനഡ് പിൻവാങ്ങിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാൽ സിനഡിന് ഭാഗികമായി വിമതർ വഴങ്ങിയെങ്കിലും വത്തിക്കാൻ അംഗീകരിക്കുമോ എന്നുറപ്പില്ല.

Summary

യോഗത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ ബിഷപ്പുമാർ മാത്രം

മൂന്നാം തീയതി മുതൽ ഏകീകൃത കുർബാന ചൊല്ലി തുടങ്ങാമെന്ന് എറണാകുളം - അങ്കമാലി അതിരൂപത സമ്മതിച്ചിരുന്നു. എന്നാൽ ജനാഭിമുഖം തുടരാൻ പ്രത്യേക അനുവാദം നൽകണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. മഹറോൻ ശിക്ഷ പ്രഖ്യാപിച്ച സർക്കുലർ പിൻവലിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.

സീറോ - മലബാർ സഭ കുർബാന തർക്കം:  പരിഹാരത്തിന് പുതിയ ഫോർമുല, വിമതർ സിനഡിന് വഴങ്ങുമോ?
സീറോ - മലബാർ സഭ പിളർപ്പിലേക്ക്; ആദ്യഘട്ട നടപടി ഇന്നുണ്ടാകുമോ?

ഇന്ന് രാത്രി 9 മണിക്കാണ് സിനഡ് പ്രതിനിധികളും എറണാകുളം അങ്കമാലി അതിരൂപത കൂരിയ , ആലോചന സമിതി, ഫൊറോനാ വികാരിമാർ എന്നിവരുടെ യോഗം ആരംഭിച്ചത്. സിനഡിനെ പ്രതിനിധികരിച്ച് സൂനഹദോസ് സെക്രട്ടറിയും, സീറോ - മലബാർ സഭ സുപ്പീരിയർ ട്രിബ്യൂണൽ നോട്ടറിയുമായ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസപ്പ് പാംപ്ലാനിയും, എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ യോഗത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ ബിഷപ്പുമാർ മാത്രമേ പങ്കെടുക്കുന്നുള്ളു.

ചർച്ച പരാജയപ്പെട്ടാൽ സീറോ-മലബാർ സഭാ സുപ്പീരിയർ ട്രിബ്യൂണൽ വൈദികർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതതിനെക്കുറിച്ച് സുപ്പീരിയർ ട്രിബ്യൂണൽ നോട്ടറി ചർച്ചയിൽ പങ്കെടുക്കുന്നവരെ അറിയിക്കും. എന്നാൽ പിളർപ്പിൻ്റെ സാഹചര്യം ഒഴിവാക്കാൻ എല്ലാ അച്ചടക്ക നടപടികളും താൽക്കാലികമായി നിർത്തി വെക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് വത്തിക്കാനോട് അഭ്യർത്ഥിച്ചു.

സീറോ - മലബാർ സഭ കുർബാന തർക്കം:  പരിഹാരത്തിന് പുതിയ ഫോർമുല, വിമതർ സിനഡിന് വഴങ്ങുമോ?
സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി കനക്കുന്നു; ഏകാഭിപ്രയത്തില്‍ എത്താതെ സിനഡ്, മെത്രാന്‍മാര്‍ക്ക് അന്ത്യശാസനവുമായി വിമതര്‍

എല്ലാ പള്ളികളിലും ഞായറാഴ്ചകളിലും, പ്രത്യേക ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത കുർബാന അർപ്പിക്കാൻ തയാറാണെന്ന് വിമതവിഭാഗം അറിയിച്ചിട്ടുണ്ട്. എന്നാൽ വത്തിക്കാൻ അനുമതി നൽകിയില്ലെങ്കിൽ പ്രതിസന്ധി കനക്കുമെന്നതിനാൽ വത്തിക്കാൻ്റെ സമ്മതം തേടാനുള്ള തിരക്കിട്ട നീക്കവും നടക്കുന്നുണ്ട്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം വത്തിക്കാൻ്റെ മേൽ കെട്ടി വക്കാനാണ് സിനഡിൻ്റെ നീക്കം. ഈ മാസം 9 ന് പുറത്തിറങ്ങിയ സർക്കുലർ മരവിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചു. ഏകീകൃത കുർബാന അർപ്പണത്തിന് വിമത വിഭാഗത്തിന് കൂടുതൽ സമയം വേണമെന്നാണ് ഒരു വിഭാഗം മെത്രാന്മാരുടെ നിലപാട്.

logo
The Fourth
www.thefourthnews.in