'തലവടി ചുണ്ടൻ വി കെയർ പ്രോജക്ട്' ഉദ്ഘാടനം ചെയ്തു

'തലവടി ചുണ്ടൻ വി കെയർ പ്രോജക്ട്' ഉദ്ഘാടനം ചെയ്തു

യുവാക്കളെ തുഴച്ചിൽ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും വേണ്ടിയാണ് പദ്ധതി

ഈ വരുന്ന നെഹ്റു ട്രോഫിയിൽ കന്നി അങ്കത്തിന് ഒരുങ്ങുന്ന 'തലവടി ചുണ്ടൻ വളളം' സാമൂഹിക പ്രതിബദ്ധതയ്ക്കും ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കികൊണ്ട് 'വി കെയർ പ്രോജക്ട്' രൂപികരിച്ചു. യുവാക്കളെ തുഴച്ചിൽ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ ക്ഷേമം ലക്ഷ്യമിട്ടുമുള്ള പദ്ധതിയുടെ ഉദ്ഘാടനം എടത്വാ എസ് ഐ, സി മഹേശ് നിർവഹിച്ചു.

നിരേറ്റുപുറം ജങ്ഷനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ഫാദർ എബ്രഹാം തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ എക്സൈസ് അസിസ്റ്റൻ്റ് എസ് ഐ അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.

തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ബോട്ട് ക്ലബ് വൈസ് പ്രസിഡന്റുമാരായ അജിത്ത് പിഷാരത്ത്, രമേശ് കുമാർ പി ഡി, ട്രഷറർ പ്രിൻസ് ഏബ്രഹാം പാലത്തിങ്കൽ, തലവടി ടൗൺ ബോട്ട് ക്ലബ് ക്യാപ്റ്റൻ ജോമോൻ ചക്കാലയിൽ, ജോയിന്റ് സെക്രട്ടറി ബിനോയി മംഗലത്താടിയിൽ, കോ-ഓർഡിനേറ്റർ ഡോ. ജോൺസൺ വി ഇടിക്കുള, കമ്മിറ്റി അംഗങ്ങളായ ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, മാത്യൂസ് വി മുളയ്ക്കൽ, കനീഷ് കുമാർ, ഗോകുൽകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ആദ്യ സംഭാവന സുഗുണൻ പുന്നശ്ശേരിയിൽ നിന്നും സ്വീകരിച്ചു. ഒരു കോടി രൂപ സമാഹരിക്കുവാനാണ് തലവടി ചുണ്ടൻ ബോട്ട് ക്ലബ് ലക്ഷ്യമിട്ടിരിക്കുന്നത്. നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തലവടി ചുണ്ടൻ വി കെയർ പ്രോജക്ടിനു വേണ്ടി പ്രവാസി ഷിനു പിള്ള രൂപകല്പന ചെയ്ത ലോഗോയുടെ പ്രകാശനം നടന്നു. ആതുരസേവന പ്രവർത്തനങ്ങൾക്കിടയിൽ കുത്തേറ്റ് മരണമടഞ്ഞ ഡോ. വന്ദന ദാസിന് ചടങ്ങിൽ ആദരാജ്ഞലികൾ അർപ്പിച്ചു.

logo
The Fourth
www.thefourthnews.in