അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിലെ യാത്രക്കാർ ദമാമിലേക്ക് യാത്ര തിരിച്ചു

അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിലെ യാത്രക്കാർ ദമാമിലേക്ക് യാത്ര തിരിച്ചു

മറ്റൊരു വിമാനത്തിലാണ് യാത്ര

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ IX385 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ ദമാമിലേക്ക് തിരിച്ചു. മറ്റൊരു വിമാനത്തിലാണ് ഇവർക്ക് യാത്ര ഒരുക്കിയിരിക്കുന്നത്. അടിയന്തര ലാന്‍ഡിങ് നടത്താനുണ്ടായ കാരണങ്ങളെ കുറിച്ച് വ്യോമയായ മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. യാത്രക്കാർ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് സാങ്കേതിക തകരാറ് മൂലം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തപ്പോള്‍ വിമാനത്തിന്റെ പിന്‍ഭാഗം താഴെ ഉരസുകയായിരുന്നു എന്നാണ് സൂചന. ഹൈഡ്രോളിക് ഗിയറിന് തകരാറ് സംഭവിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

അടിയന്തര ലാന്‍ഡിങ്ങിനായി ഭാരം കുറയ്ക്കാന്‍ വിമാനത്തിലെ ഇന്ധനത്തിന്‌റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ 11 തവണ വിമാനം വട്ടമിട്ട് പറന്നു. 12.15 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങ് സമയത്ത് ചെറിയ തോതില്‍ പുക ഉയര്‍ന്നെങ്കിലും വിമാനം വിജയകരമായി ഇറക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in