വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കെടുത്തി മോഷണം; അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കെടുത്തി മോഷണം; അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

മോഷണത്തിനിടെ രാംകുമാര്‍ അടക്കം രണ്ടുപേരാണ് പിടിയിലായത്.

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. നേപ്പാള്‍ സ്വദേശി രാംകുമാറാണ് മരിച്ചത്. തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ വച്ചായിരുന്നു സംഭവം. അയിരൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുഴഞ്ഞുവീണ രാംകുമാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

അയിരൂരിനടുത്ത് ഹരിഹരപുരത്ത് താമസിക്കുന്ന ശ്രീദേവിയമ്മയുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതിയായിരുന്നു രാംകുമാര്‍. വീട്ടുകാരെ ഭക്ഷണത്തില്‍ ലഹരി നല്‍കി മയക്കികിടത്തി വന്‍കവര്‍ച്ച നടത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശി സോകിലയുടെ സഹായത്തോടെ രാംകുമാറും സംഘവും മോഷണം നടത്തിയത്.

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കെടുത്തി മോഷണം; അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു
രാഷ്ട്രപതിയുടെ പോലീസ് - അഗ്നിശമന സേന മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 18 പേര്‍ക്ക് പുരസ്കാരം

ഓടി രക്ഷപെടുന്നതിനിടെ കാല്‍ മതിലിലെ കമ്പി വേലിയില്‍ കുടുങ്ങിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മോഷണത്തിനിടെ രാംകുമാര്‍ അടക്കം രണ്ടുപേരാണ് പിടിയിലായത്. സോകില രണ്ടാഴ്ച മുമ്പ് ഇവിടെ വീട്ടുജോലിക്കെത്തുകയായിരുന്നു. സോകിലയാണ് ഭക്ഷണത്തില്‍ ബോധം കെടാനുള്ള മരുന്ന് ചേര്‍ത്തത്. തുടര്‍ന്നാണ് മോഷണസംഘത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണവും സ്വര്‍ണവുമടക്കം കൈവശപ്പെടുത്തിയത്.

എന്നാല്‍ ബെംഗളൂരുവില്‍ താമസിക്കുന്ന മകന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിക്കുകയും അവര്‍ വന്നുനോക്കിയപ്പോള്‍ വീടിനുള്ളില്‍ മോഷ്ടാക്കളെ കാണുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in