കാലം തെറ്റിയെത്തുന്ന കാലാവസ്ഥ; ദുരിതത്തില്‍ മുങ്ങി മലയോര ഗ്രാമങ്ങള്‍

കാലം തെറ്റിയെത്തുന്ന കാലാവസ്ഥ; ദുരിതത്തില്‍ മുങ്ങി മലയോര ഗ്രാമങ്ങള്‍

പോളിസികളിലും കാര്‍ഷിക കലണ്ടറിലും മാറ്റം വരുത്തിയേ ഈ പ്രതിസന്ധി മറികടക്കാനാവൂ എന്നിരിക്കെ സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഈ വിഷയം ഗൗരവമായി എടുക്കുന്നില്ല എന്നതാണ് ആക്ഷേപം

'കിട്ടേണ്ട സമയത്ത് മഴ കിട്ടുകയില്ല. പെയ്യുമ്പോള്‍ കുത്തിയങ്ങ് പെയ്യും. എല്ലാ കൃഷിയും നശിക്കും.' വയനാട് സുഗന്ധഗിരിയിലെ കൃഷിക്കാരനായ ജോണിന്‌റെ വാക്കുകളില്‍ നിഴലിക്കുന്നത് മഴ കാരണം കൃഷി നശിച്ച കര്‍ഷകരുടെ ദുരിതാവസ്ഥയാണ്. ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിതീവ്ര മഴയും വരര്‍ച്ചയും മഴക്കുറവും ചൂടിലെ വ്യതിയാനവും ഉള്‍പ്പെടുന്ന കാലാവസ്ഥാ മാറ്റത്തില്‍ അടിമുടി മാറിയിരിക്കുകയാണ് ഈ രണ്ട് ജില്ലകളും.

കാര്‍ഷിക മേഖല നഷ്ടം മാത്രം മുന്നില്‍ കാണുന്ന സ്ഥിതിയാണ് വയനാട്ടിലേത്. കാപ്പിയും ഇഞ്ചിയും ഏലവും കുരുമുളകുമെല്ലാം ഏറെക്കുറെ നശിച്ചുകഴിഞ്ഞു. മഴയുടെ മാറ്റവും രോഗബാധയും കര്‍ഷകരെ വലയ്ക്കുന്നുണ്ട്.

ഇടുക്കിയില്‍ ഏലകൃഷിയും സമാനമായ പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലാവസ്ഥാമാറ്റം കൃഷിയെ ബാധിക്കുന്നുണ്ട്. 2018ന് ശേഷം ഇതിന്‌റെ ആഘാതം കൂടിയിട്ടുണ്ടെന്ന് കര്‍കഷകര്‍ പറയുന്നു.

കാലം തെറ്റിയെത്തുന്ന കാലാവസ്ഥ; ദുരിതത്തില്‍ മുങ്ങി മലയോര ഗ്രാമങ്ങള്‍
തെക്കൻ തമിഴ്‌നാട്ടിൽ പ്രളയം; നാല് ജില്ലകളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടും

പോളിസികളിലും കാര്‍ഷിക കലണ്ടറിലും മാറ്റം വരുത്തിയേ ഈ പ്രതിസന്ധി മറികടക്കാനാവൂ എന്നിരിക്കെ സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഈ വിഷയം ഗൗരവമായി എടുക്കുന്നില്ല എന്നതാണ് ആക്ഷേപം.

logo
The Fourth
www.thefourthnews.in