ഫോര്‍ത്ത് കപ്പ്: അര്‍ജന്‍റീന - ബ്രസീല്‍ പോരാട്ടം നാളെ; വി ഡി സതീശനും എം ബി രാജേഷും നയിക്കും,ശിവൻകുട്ടിയും റിയാസും ടീമിൽ

ഫോര്‍ത്ത് കപ്പ്: അര്‍ജന്‍റീന - ബ്രസീല്‍ പോരാട്ടം നാളെ; വി ഡി സതീശനും എം ബി രാജേഷും നയിക്കും,ശിവൻകുട്ടിയും റിയാസും ടീമിൽ

മത്സരം ദ ഫോർത്ത് ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ വൈകിട്ട് 6.30 മുതൽ തത്സമയം സംപ്രേഷണം ചെയ്യും

എംഎല്‍എമാര്‍ക്കായി ദ ഫോര്‍ത്ത്, കേരള നിയമസഭയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടം നാളെ. വൈകിട്ട് 6.30ന് കവടിയാര്‍ പാലസ് ടര്‍ഫില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പന്ത് തട്ടുന്നതോടെ മത്സരം തുടങ്ങും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബ്രസീല്‍ ടീമിനെ നയിക്കുമ്പോള്‍ മന്ത്രി എം ബി രാജേഷാണ് അര്‍ജന്‍റീനയുടെ ക്യാപ്റ്റന്‍. മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരും ബുട്ട് കെട്ടുന്നുണ്ട്.

ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ്, കെവി സുമേഷ്, പിവി ശ്രീനിജിന്‍, ടി സിദ്ദീഖ്, എച്ച് സലാം, റോജി എം ജോണ്‍, ടി വി ഇബ്രാഹിം, എല്‍ദോസ് കുന്നപ്പിള്ളി, പിപി സുമോദ്, സച്ചിന്‍ദേവ്, എം വിജിന്‍, കോവൂര്‍ കുഞ്ഞുമോന്‍, മാത്യു കുഴല്‍നാടന്‍, എ രാജ, നജീബ് കാന്തപുരം, കെ പ്രേംകുമാര്‍, എ കെ എം അഷ്റഫ്, കെ ബാബു, അരുണ്‍കുമാര്‍ എന്നീ എംഎല്‍എമാരാണ് മറ്റ് താരങ്ങള്‍.

ദ ഫോര്‍ത്തിന്‍റെ യൂട്യൂബ് ചാനലിലും,ഫെയ്സ്ബുക്കിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും

ദ ഫോര്‍ത്തിന്‍റെ യൂട്യൂബ് ചാനലിലും,ഫെയ്സ്ബുക്കിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. കമന്‍ററി ഷൈജു ദാമോദരനാണ്. ദ ഫോര്‍ത്ത് കപ്പ് ഉയര്‍ത്തുന്ന ടീമിന്‍റെ പേരില്‍ രണ്ട് ലക്ഷവും റണ്ണറപ്പിന്‍റെ പേരില്‍‌ അമ്പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദ ഫോര്‍ത്ത് നല്‍കും.

logo
The Fourth
www.thefourthnews.in