പോപുലർ ഫ്രണ്ട് പ്രവർത്തർ ആക്രമിച്ച വാഹനങ്ങൾ
പോപുലർ ഫ്രണ്ട് പ്രവർത്തർ ആക്രമിച്ച വാഹനങ്ങൾ

പോപുലർ ഫ്രണ്ട് ഹർത്താൽ ; പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കൾ വിട്ട് നൽകിയെന്ന് സർക്കാർ

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്തംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്

പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ ഉൾപ്പെട്ട പിഎഫ്ഐ പ്രവർത്തകരല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 25 പേരുടെ സ്വത്തുക്കളാണ് വിട്ടുകൊടുത്തത്. സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയെന്നും സർക്കാർ വിശദീകരണം നൽകി. നാശനഷ്ടം കണക്കാക്കുന്നതിനായി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർക്ക് ഓഫീസ് തുടങ്ങാനായി ആറ് ലക്ഷം അനുവദിച്ചെന്നും വിശദീകരണത്തിലുണ്ട്.

മിന്നൽ ഹർത്താലിലെ നാശനഷ്ടത്തിന്‍റെ പേരിൽ നടന്ന നടപടിയിൽ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരിൽ നിന്ന് ജപ്തി ചെയ്ത് പിടിച്ചെടുത്ത സ്വത്ത് തിരികെ നൽകണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജപ്തിക്ക് വേണ്ടി തയ്യാറാക്കിയ പട്ടികയിലെ പേരുകളിലും മേൽവിലാസത്തിലും സർവേ നമ്പറുകളിലുമുണ്ടായ സാമ്യത മൂലം ജപ്തിക്കിടെ ചില അപാകതകൾ സംഭവിച്ചുവെന്നും പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തും ജപ്തി ചെയ്ത സംഭവമുണ്ടായെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

പോപുലർ ഫ്രണ്ട് പ്രവർത്തർ ആക്രമിച്ച വാഹനങ്ങൾ
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ജപ്തിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സർക്കാരിനോട് ഹൈക്കോടതി

റവന്യൂ റിക്കവറി ആക്ടിലെ 35-ാം വകുപ്പ് പ്രകാരം നോട്ടീസ് പോലും നൽകാതെ ജപ്തി നടപടിയാകാമെന്ന കോടതി ഉത്തരവിനെ തുടർന്ന് രജിസ്ട്രേഷേൻ ഐജി വിശദാംശങ്ങൾ നൽകിയ സർവേ നമ്പറിലുൾപ്പെട്ട സ്വത്തുക്കളുടെ പട്ടിക ജപ്തി നടപടികൾക്കായി ലാന്‍റ് റവന്യൂ കമീഷണർക്ക് അയച്ചുവെന്നായിരുന്നു സർക്കാർ വിശദീകരണം. പോപുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്തംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 209 പേരുടെ സ്വത്ത് വിവരങ്ങൾ ജപ്തി നടപടികൾക്കായി ജില്ലാ കളക്ടർമാർക്ക് കൈമാറി. ഇതിൽ 177 എണ്ണത്തിന്‍റെ മൂല്യനിർണയം പൂർത്തിയാക്കി. ജപ്തിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായതിനാൽ, മറ്റ് സ്ഥലത്തിന്‍റെ മൂല്യനിർണയം പൂർത്തിയാക്കാനായിലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ 5.20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയത്.

അതേസമയം, അക്രമത്തിലെ നഷ്ടപരിഹാരം തിട്ടപ്പെടുത്തി ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനായി രൂപീകരിച്ച ക്ലെയിംസ് കമീഷണർക്ക് സിവിൽ കോടതിക്ക് സമാനമായ അധികാരമുണ്ടായിരിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in