നിപ: രോഗബാധയ്ക്ക് കാരണം മൂന്ന് തവണയും കണ്ടെത്തിയ അതേ വൈറസ് തന്നെയെന്ന് ആരോഗ്യമന്ത്രി

നിപ: രോഗബാധയ്ക്ക് കാരണം മൂന്ന് തവണയും കണ്ടെത്തിയ അതേ വൈറസ് തന്നെയെന്ന് ആരോഗ്യമന്ത്രി

രോഗം സ്ഥിരീകരിച്ചവരില്‍ നടത്തിയ പരിശോധനയില്‍ 99 ശതമാനം സാമ്യം കണ്ടെത്തി

കേരളത്തില്‍ നേരത്തെ മൂന്ന് തവണയും കണ്ടെത്തിയ അതേ വൈറസ് തന്നെയാണ് ഇത്തവണയും നിപ രോഗബാധയ്ക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗം സ്ഥിരീകരിച്ചവരില്‍ നടത്തിയ പരിശോധനയില്‍ 99 ശതമാനം സാമ്യം കണ്ടെത്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 36 വവ്വാലുകളുടെ സാമ്പിളുകളും പരിശോധനക്കയച്ചെന്നും കൂടുതല്‍ വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആദ്യം പോസിറ്റീവ് ആയ ആളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള എല്ലാവരും നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. 36 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

നിപ: രോഗബാധയ്ക്ക് കാരണം മൂന്ന് തവണയും കണ്ടെത്തിയ അതേ വൈറസ് തന്നെയെന്ന് ആരോഗ്യമന്ത്രി
നിപ: ആദ്യ സെറ്റ് വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്, ഹൈ റിസ്ക് പട്ടികയിൽ രണ്ട് പേർക്ക് കൂടി ലക്ഷണങ്ങൾ

ജില്ലയിലെ നിപ ആശങ്കയില്‍ ആശ്വാസം വര്‍ധിപ്പിച്ച് തിങ്കളാഴ്ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു. നിലവില്‍ പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വവ്വാലുകളില്‍ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. അതേസമയം നിപ ഉറവിടം ആദ്യ രോഗിയുടെ വീടിന്റെ പരിസര പ്രദേശങ്ങളില്‍ തന്നെയാണെന്നും കണ്ടെത്തി. ആദ്യ രോഗിക്ക് വൈറസ് ബാധയുണ്ടായ ദിവസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചാണ് രോഗ ബാധ വീടിനടുത്ത് തന്നെയാണെന്ന് കണ്ടെത്തിയത്. ഈ 21 ദിവസങ്ങളില്‍ രോഗി വീടിന്റെ പരിസര പ്രദേശങ്ങളില്‍ മാത്രമാണ് യാത്ര ചെയ്തിട്ടുള്ളത്.

നിപ ആശങ്കയൊഴിയുന്ന സാഹചര്യത്തില്‍ ഇന്നലെ ഒമ്പത് പഞ്ചായത്തുകളില്‍ ജില്ലാ ദുരന്ത നിവാരണ വകുപ്പ് കണ്ടെയിന്‍മെന്റ് സോണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, വില്യാപ്പള്ളി, പുറമേരി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളുള്ളത്. ഇവിടങ്ങളില്‍ നിപ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും രാത്രി എട്ട് മണിവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in