ആര്‍ ബിന്ദുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ആര്‍ ബിന്ദുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം 'പ്രൊഫസര്‍' എന്ന പദം പേരിന് മുന്നില്‍ ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നായിരുന്നു പരാതി

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്ന് മന്ത്രി ആര്‍ ബിന്ദു തിരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം 'പ്രൊഫസര്‍' എന്ന പദം പേരിന് മുന്നില്‍ ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ഹര്‍ജി നല്‍കിയത്.

പ്രൊഫസറല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും വോട്ട് ലക്ഷ്യമിട്ട് ആ പദം ഉപയോഗിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലും, ലഘുലേഖകളിലും നോട്ടീസുകളിലും ചുവരെഴുത്തുകളിലും മറ്റ് പ്രചാരണ സാമഗ്രികളിലുമെല്ലാം പ്രൊഫസര്‍ എന്ന് പേരിനൊപ്പം ചേര്‍ത്തിരുന്നു.

ബാലറ്റിലും ഇലക്ട്രോണിക് വോട്ടിങ് മെഷിനിലും പ്രൊഫസര്‍ ചേര്‍ത്ത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിച്ച് നേടിയതാണ് വിജയമെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹര്‍ജി പ്രഥമദ്യഷ്ടാ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി തള്ളിയത്.

logo
The Fourth
www.thefourthnews.in