നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

നിയമ വിരുദ്ധമായ ശബ്ദ സംവിധാനം, ലൈറ്റുകള്‍, നിറങ്ങള്‍ എന്നിവയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിയമ വിരുദ്ധമായ ശബ്ദ സംവിധാനം, ലൈറ്റുകള്‍, നിറങ്ങള്‍ എന്നിവയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

നിയമലംഘനം നടത്തുന്ന വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്തരുത്. വാഹനങ്ങള്‍ കളര്‍ കോഡ് പാലിക്കണമെന്ന് നിര്‍ബന്ധമാണ്. അല്ലാത്ത വാഹനങ്ങളൊന്നും ക്യാപസിനകത്ത് പോലും പ്രവേശിപ്പിക്കരുത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളില്‍ വിനോദയാത്രയ്ക്ക് അനുമതി നല്‍കുന്ന പ്രിന്‍സിപ്പാളിനും സ്ഥാപനത്തിനുമെതിരെ കേസ് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ വാഹനത്തിലാകെ നിയമവിരുദ്ധമായ ലൈറ്റുകളും സംവിധാനങ്ങളുമാണ്. ഇത് എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. വാഹന പരിശോധനയില്‍ അലംഭാവം കാണിക്കുന്ന പോലീസിനേയും മോട്ടോര്‍ വാഹന വകുപ്പിനേയും കോടതി വിമര്‍ശിച്ചു.

logo
The Fourth
www.thefourthnews.in