വ്യാജ സര്‍ട്ടിഫിക്കറ്റിൽ കുരുങ്ങി കെഎസ്‌യുവും; സംസ്ഥാന കൺവീനർ അന്‍സിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി

വ്യാജ സര്‍ട്ടിഫിക്കറ്റിൽ കുരുങ്ങി കെഎസ്‌യുവും; സംസ്ഥാന കൺവീനർ അന്‍സിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി

അന്‍സിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡിജിപിക്ക് പരാതി നല്‍കി

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് പിന്നാലെ കെഎസ്‌യു നേതാവും വ്യാജ സര്‍ട്ടിഫിക്കറ്റ് കുരുക്കില്‍. കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാല കണ്ടെത്തി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡിജിപിക്ക് പരാതി നല്‍കി.

സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്നും സര്‍വകലാശാല കണ്ടെത്തി

2016 ല്‍ കേരള സർവകലാശാലയിൽ നിന്ന് ബി കോം ബിരുദം നേടിയതായാണ് അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന്പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ പരിശോധനയിൽ വ്യക്തമായി. സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്നാണ് കണ്ടെത്തൽ.

വ്യാജ സര്‍ട്ടിഫിക്കറ്റിൽ കുരുങ്ങി കെഎസ്‌യുവും; സംസ്ഥാന കൺവീനർ അന്‍സിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി
'പാര്‍ട്ടിയോട് ചെയ്തത് കൊടുംചതി'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ കൈവിട്ട് സിപിഎം

അന്‍സില്‍ ജലീലിന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റില്‍ 2004 മുതല്‍ 2008 വരെ വിസി യായിരുന്ന എന്‍ കെ രാമചന്ദ്രന്‍ നായരുടെ ഒപ്പാണുള്ളത്

എസ്എഫ്ഐയാണ് അൻസലിന്റെ സർട്ടിഫിക്കറ്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സര്‍ട്ടിഫിക്കറ്റില്‍ വൈസ് ചാന്‍സലറുടെ ഒപ്പ് അടക്കമുള്ള കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നതായിരുന്നു പ്രധാനമായും പരാതി. 2014 മുതല്‍ 2018 വരെ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നത് പി കെ രാധാകൃഷ്ണനാണ്. എന്നാല്‍ അന്‍സില്‍ ജലീലിന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റില്‍ 2004 മുതല്‍ 2008 വരെ വിസി യായിരുന്ന എന്‍ കെ രാമചന്ദ്രന്‍ നായരുടെ ഒപ്പാണുള്ളത്. ഈ പൊരുത്തക്കേടുകളാണ് അൻസിലിനെതിരെയുള്ള അന്വേഷണത്തിലേക്ക് വഴിവച്ചത്.

അൻസലിനെതിരെ കേരള സർവകലാശാല നടപടി സ്വീകരിക്കും. ഇതിന് പുറമെയാണ് അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്.

logo
The Fourth
www.thefourthnews.in