'വിശാല മനസ്‌കനായ തസ്‌കരന്‍'; ഭീമ ഗോവിന്ദന്റെ വീട് കൊള്ളയടിച്ച് രക്ഷപ്പെട്ടു, ഒടുവിൽ ജോഷിയുടെ വീട്ടിലെ മോഷണത്തിൽ കുടുങ്ങി

'വിശാല മനസ്‌കനായ തസ്‌കരന്‍'; ഭീമ ഗോവിന്ദന്റെ വീട് കൊള്ളയടിച്ച് രക്ഷപ്പെട്ടു, ഒടുവിൽ ജോഷിയുടെ വീട്ടിലെ മോഷണത്തിൽ കുടുങ്ങി

മോഷണമുതലില്‍ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമര്‍ഹി ജില്ലയില്‍പ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ ഇയാള്‍ പണിതു നല്‍കി

സംവിധായകന്‍ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടിയതോടെ പോലീസിന് മറ്റൊരു പേരുദോഷം കൂടി മാറിക്കിട്ടിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുന്‍പ് ഭീമ ജുവലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം നടത്തിയതും ഇതേ പ്രതി ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. 2021 ഏപ്രില്‍ 14ന് പുലര്‍ച്ചെയായിരുന്നു ഭീമ ജുവലറി ഉടമ ഡോ. ബി ഗോവിന്ദന്റെ തിരുവനന്തപുരം കവടിയാറുള്ള വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമായിരുന്നു അന്ന് മോഷണം പോയത്.

മകള്‍ ബാംഗ്ലൂരിലേക്ക് പോകാനായി തയ്യാറാക്കി വെച്ച ബാഗിനകത്തു നിന്നുമായിരുന്നു പണവും ആഭരണങ്ങളും പ്രതി കവര്‍ന്നത്. അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ നാളിതുവരെ പോലീസിന് കഴിഞ്ഞിരുന്നില്ല.

രണ്ടുദിവസം മുന്‍പ് സംവിധായകന്‍ ജോഷിയുടെ വീട്ടില്‍നടന്ന മോഷണകേസിലെ പ്രതി മുഹമ്മദ് ഇര്‍ഫാനെ പിടികൂടിയതോടെയാണ് ഈ കേസിനും ഒരവസാനം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ഭീമാ ജുവലറി ഉടമയുടെ വീട്ടിലെ മോഷണം ഉള്‍പ്പെടെ ആറോളം സംസ്ഥാനങ്ങളില്‍ പത്തൊന്‍പതോളം കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഇര്‍ഫാന്‍ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദര്‍ പറഞ്ഞു.

കാര്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതി മുഹമ്മദ് ഇര്‍ഫാനിലേക്ക് പോലീസിനെ എത്തിച്ചത്. ജോഷിയുടെ വീട്ടില്‍ മോഷണം നടത്താന്‍ പ്രതി എത്തിയത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബോര്‍ഡ് വച്ച കാറിലാണ്. പ്രതിയുടെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ ബീഹാര്‍ സീത മെര്‍സിയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റാണ്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്വേര്‍ഡ് കാറില്‍ അധ്യക്ഷ്, ജില്ലാ പരിഷത്, സീതാ മെര്‍സി എന്ന ബോര്‍ഡാണ് വച്ചിരുന്നത്. സംശയാസ്പദമായി കണ്ട ഈ കാര്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് മുഹമ്മദ് ഇര്‍ഫാനിലേക്ക് എത്തിയത്.

'വിശാല മനസ്‌കനായ തസ്‌കരന്‍'; ഭീമ ഗോവിന്ദന്റെ വീട് കൊള്ളയടിച്ച് രക്ഷപ്പെട്ടു, ഒടുവിൽ ജോഷിയുടെ വീട്ടിലെ മോഷണത്തിൽ കുടുങ്ങി
തൃശൂർ പൂര വിവാദം: പോലീസ് കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണറെയും സ്ഥലംമാറ്റും

രാവിലെ ആറരയോടെയാണ് ജോഷിയുടെ വീട്ടില്‍ നടന്ന മോഷണവിവരം പോലീസ് അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് സംശയാസ്പദമായ രീതിയില്‍ പോകുന്ന വെള്ളകാര്‍ ശ്രദ്ധയില്‍പെട്ടത്. റൂട്ട് ട്രാക്ക് ചെയ്ത് ഉച്ചയ്ക്ക് രണ്ട് മണിക്ക് അന്വേഷണസംഘം കാര്‍ തിരിച്ചറിയുമ്പോഴേക്കും പ്രതി കര്‍ണാടകയിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ട് ഉഡുപ്പി ജില്ലയില്‍നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്.

മോഷണം നടന്ന് 15 മണിക്കൂറിനുള്ളില്‍തന്നെ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞതായും കൊച്ചി സിറ്റി പോലീസിന്‌റെ അഭിമാനകരമായ നേട്ടമാണിതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെയാണ് കൊച്ചി പനമ്പിള്ളി നടഗറിലെ വീട്ടില്‍ മോഷണം നടന്നതായി ജോഷിയും കുടുംബാംഗങ്ങളും അറിയുന്നത്. ഏകദേശം ഒരു കോടി 20 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമാണ് നഷ്ടമായത്. മോഷ്ടാവ് അടുക്കളവഴി കയറുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ സമീപത്തെ സിസിടിവിയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തത ഇല്ലാത്തത് ആദ്യം പോലീസിന് തിരിച്ചടിയായിരുന്നു. എന്നാല്‍, സംഭവസമയം മേഖലയിലുണ്ടായിരുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും സിഡിആര്‍ വിവരങ്ങള്‍ ശേഖരിച്ച പൊലീസിന് ഇര്‍ഫാന്‌റെ സഞ്ചാരപഥം കണ്ടെത്താന്‍ കഴിഞ്ഞു. സ്‌ക്രൂ ഡ്രൈവര്‍ മാത്രം ഉപയോഗിച്ചാണ് മുഹമ്മദ് ഇര്‍ഫാന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കര്‍ പൂട്ടിയിരുന്നില്ല. ഇത് മോഷണം എളുപ്പമാക്കി. പനമ്പിള്ളി നഗറിലുള്ള മറ്റു മൂന്നു വീടുകളില്‍ കൂടി മോഷണം നടത്താന്‍ പ്രതി ശ്രമിച്ചിരുന്നു.

'വിശാല മനസ്‌കനായ തസ്‌കരന്‍'; ഭീമ ഗോവിന്ദന്റെ വീട് കൊള്ളയടിച്ച് രക്ഷപ്പെട്ടു, ഒടുവിൽ ജോഷിയുടെ വീട്ടിലെ മോഷണത്തിൽ കുടുങ്ങി
കോൺഗ്രസ് നേതാവിന്റെ മകളുടെ കൊലപാതകം: അവസരം മുതലെടുത്ത്‌ ഹുബ്ബള്ളി - ധാർവാഡ് ജയിക്കാൻ ബിജെപി

ഡിസിപി സുദര്‍ശന്‌റെ നേതൃത്വത്തില്‍ എസിപി രാജ്കുമാര്‍, എസ്എച്ച്ഒ സൗത്ത് പ്രേമാനന്ദ് കൃഷ്ണന്‍, പാലാരിവട്ടം എസ്എച്ച്ഒ റിച്ചാര്‍ഡ്, എസ്‌ഐമാരായ അനില്‍, വിഷ്ണു, രവി, എഎസ്‌ഐമാരായ ജോസി, അനില്‍, സനീപ്, പ്രശാന്ത് എന്നിവര്‍ക്കു പുറമേ സൈബര്‍ വിങ്ങിന്‌റെ എസ്‌ഐമാരായ പ്രമോദും വിപിനും ആയിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പുറമേ കര്‍ണാടക പോലീസിലെ രമണ്‍ഗുപ്ത ഐപിഎസിന്‌റെയും മാംഗ്ലൂര്‍, ഉഡുപ്പി, കാര്‍വാര്‍ എന്നീ ജില്ലകളിലെ എസ്പിമാരുടെയും സഹായം ലഭിച്ചതായി ശ്യാംസുന്ദര്‍ പറഞ്ഞു. ഇത് പ്രതിയുടെ ഭാര്യയുടെ ഔദ്യോഗിക വാഹനമല്ല. സ്വന്തം ഉടമസ്ഥതയിലുള്ളതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ബിഹാറിലെ തന്റെ ഗ്രാമത്തില്‍ ഇര്‍ഫാന്‍ വിശാലമനസ്‌കനായ കള്ളനായാണ് അറിയപ്പെടുന്നത്. മോഷണമുതലില്‍ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമര്‍ഹി ജില്ലയില്‍പ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ ഇയാള്‍ പണിതു നല്‍കി. കൂടാതെ, നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. സീതാമര്‍ഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഇര്‍ഫാന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം മൂലം ജില്ലാ പരിഷത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ അനായാസം ജയിച്ചിരുന്നു. കൊച്ചിയില്‍ മോഷണത്തിയതും സീതാമര്‍ഹി ജില്ലാ പരിഷത്ത് അധ്യക്ഷന്റെ ബോര്‍ഡ് വെച്ച കാറിലായിരുന്നു. എന്നാല്‍, ഈ കാര്‍ ഔദ്യോഗിക വാഹനമല്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in