'കപ്പിനും ചുണ്ടിനുമിടയില്‍ പദവികള്‍ നഷ്ടപ്പെട്ടത് നിരവധി തവണ, പല തവണയായപ്പോള്‍ ശീലമായി'; വി ഡി സതീശൻ

ഭരണം കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴത്തെ ദൗത്യം കേരളത്തില്‍ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണെന്ന് പ്രതിപക്ഷ നേതാവ്

കിട്ടുമെന്ന് കരുതിയ പല പദവികളും ചുണ്ടിനും കപ്പിനുമിടയില്‍ നിരവധി തവണ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു പ്രാവശ്യവും രണ്ട് പ്രാവശ്യവുമൊക്കെ നിരാശ തോന്നാം. ആഗ്രഹിക്കുകയും ആകുമെന്ന് കരുതുകയും എല്ലാവരും പറയുകയും ചെയ്യുന്ന സ്ഥാനങ്ങളിലെത്താതെ പോകുമ്പോള്‍ ആദ്യമൊക്കെ നിരാശയും സങ്കടവും തോന്നിയിട്ടുണ്ട്. പല തവണയായപ്പോള്‍ അത് ശീലമായെന്ന് അദ്ദേഹം പറയുന്നു. ദ ഫോർത്തിന്റെ ദ അദർ സൈഡെന്ന പരിപാടിയിലാണ് പ്രതികരണം.

ഭരണം കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിനും പ്രതിപക്ഷ നേതാവ് മറുപടി പറയുന്നു. ഇപ്പോഴത്തെ ദൗത്യം കേരളത്തില്‍ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ്. അതിനപ്പുറത്തേക്ക് ചിന്തിക്കാൻ പോയാല്‍ പിഴയ്ക്കും. പിന്നെ, സത്യസന്ധമായി പ്രവർത്തിക്കാൻ കഴിയില്ല. മനസിലൊരു അജണ്ട വച്ച് ഇപ്പോഴത്തെ ജോലി ആത്മാർഥമായി ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിക്കുന്നില്ല. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്. പാർട്ടിയുടെ പല ഘട്ടത്തില്‍ തീരുമാനിക്കപ്പെടേണ്ട കാര്യമാണ്. ഇപ്പോള്‍ മുന്നിലുള്ളത്, തിരിച്ചുകൊണ്ടുവരികയെന്നതാണ്. തിരിച്ചുകൊണ്ടുവരികയെന്നത് വെല്ലുവിളിയാണ്. അതേറ്റെടുത്ത് എല്ലാ പ്രതികൂലമായ സാഹചര്യങ്ങളും രണ്ടും പ്രാവശ്യം തുടർച്ചയായുള്ള തോല്‍വിയും മറികടന്ന് വേണം തിരിച്ചുകൊണ്ടുവരാൻ. അതാണ് ലക്ഷ്യമെന്നും വി ഡി സതീശൻ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in