തോമസ് ഐസക് സ്ഥാനാര്‍ഥിയാണ്, തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുത്; ഇ ഡിയോട് ഹൈക്കോടതി

തോമസ് ഐസക് സ്ഥാനാര്‍ഥിയാണ്, തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുത്; ഇ ഡിയോട് ഹൈക്കോടതി

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി

കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡിയുടെ സമൻസിൽ തോമസ് ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നും കോടതി ഇഡിയോട് നിര്‍ദേശിച്ചു. തോമസ് ഐസക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി.

തോമസ് ഐസക് സൗകര്യം അറിയിക്കട്ടെയെന്ന് ഇ ഡി

ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യതയില്ലെന്നാണ് തോമസ് ഐസകിന്റെ വാദമെന്ന് ചൂണ്ടികാട്ടിയ കോടതി ചില ഇടപാടുകള്‍ക്ക് വിശദീകരണം വേണമെന്ന് വ്യക്തമാക്കി. അതിൽ തിരഞ്ഞെടുപ്പിനുശേഷം വ്യക്തത വരുത്താമെന്ന് കോടതി നിർദേശിച്ചു. തോമസ് ഐസക് സൗകര്യം അറിയിക്കട്ടെയെന്നായിരുന്നു ഇ ഡി അഭിഭാഷകൻ കോടതിയില്‍ സ്വീകരിച്ച നിലപാട്. ഹർജി മേയ് 20 ന് പരിഗണിക്കാൻ മാറ്റി.

തോമസ് ഐസക് സ്ഥാനാര്‍ഥിയാണ്, തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുത്; ഇ ഡിയോട് ഹൈക്കോടതി
'കിഫ്ബി കേസിൽ ഇ ഡിക്ക് അടി തെറ്റുന്നു'; ആർബിഐ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി തോമസ് ഐസക്

മസാല ബോണ്ട് വിനിയോഗം സംബന്ധിച്ച തീരുമാനങ്ങളിലെ പ്രധാനി മുൻ ധനമന്ത്രി തോമസ് ഐസക്കാണെന്ന ഇ ഡി സത്യവാങ്മൂലത്തിലെ പരമാർശം അടിസ്ഥാനരഹിതമെന്ന് കിഫ്ബി ഹൈകോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.

ധനമന്ത്രിയെന്ന നിലയിലാണ് തോമസ് ഐസക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും ഗവേണിങ് ബോഡി വൈസ് ചെയർമാനുമായിരുന്നത്. നടപ്പാക്കേണ്ട പദ്ധതികൾക്ക് അംഗീകാരം നൽകുകയാണ് ഈ കമ്മിറ്റികൾ ചെയ്യുന്നത്. നടത്തിപ്പ് ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് ഈ കമ്മിറ്റികളുടെ തുടർ അനുമതി ആവശ്യമില്ല. ഇവക്ക് പ്രത്യേക റോളുമില്ല. പദ്ധതിയും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും ആദ്യാവസാനം ഉത്തരവാദി തോമസ് ഐസക്കാണെന്ന ഇ ഡി വാദം അസത്യമാണെന്നും കിഫ്ബി നിലപാട് എടുത്തിരുന്നു.

logo
The Fourth
www.thefourthnews.in