വയനാട്ടില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

വയനാട്ടില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട് പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുമരണം. ഇരിട്ടി സ്വദേശി ജിഷ്ണ മേരി ജോസഫ്, അങ്ങാടിക്കടവ് സ്വദേശി അഡോണ്‍ ബെസ്റ്റി, കാസര്‍ഗോഡ് സ്വദേശി സ്‌നേഹ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഡോണ്‍ ബെസ്റ്റിയുടെ സഹോദരി ലിയോണ, സാന്‍ജിയോ ജോസ്, സോണ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടവര്‍. വൈകിട്ട് ആറുമണിയോടെ കൽപ്പറ്റ - പടിഞ്ഞാറത്തറ റോഡിന് സമീപമായിരുന്നു അപകടം. അപകടസമയത്ത് ഡ്രൈവർ ഉൾപ്പടെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്. തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ സന്ദര്‍ശനത്തിന് പോയി മടങ്ങവെയായിരുന്നു അപകടമുണ്ടായത്.റോഡരികിലെ പോസ്റ്റിൽ ഇടിച്ച കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in