നെടുമങ്ങാട് ശൈശവ വിവാഹം; മൂന്നു പേർ പിടിയിൽ, വിവാഹം ചെയ്ത യുവാവ് പീഡന കേസിലെ പ്രതി

നെടുമങ്ങാട് ശൈശവ വിവാഹം; മൂന്നു പേർ പിടിയിൽ, വിവാഹം ചെയ്ത യുവാവ് പീഡന കേസിലെ പ്രതി

വിവാഹം ചെയ്ത യുവാവ് പീഡന - അടിപിടി കേസുകളിലെ പ്രതി.

തിരുവനന്തപുരം നെടുമങ്ങാട് ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. 16 വയസ്സുള്ള പെൺകുട്ടിയെയാണ് പനവൂർ സ്വദേശി അൽ - ആമീർ എന്ന യുവാവ് വിവാഹം കഴിച്ചത്. സംഭവത്തില്‍ യുവാവിന് പുറമെ ശൈശവ വിവാഹത്തിന് കാർമ്മികത്വം നടത്തിയ ഉസ്താദിനേയും പെൺകുട്ടിയുടെ പിതാവിനെയുമാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി സ്കൂളിൽ ഹാജരാക്കാത്തതിനാൽ അധികൃതർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവാഹം നടന്ന കാര്യം അറിഞ്ഞത്

പെൺകുട്ടി സ്കൂളിൽ ഹാജരാക്കാത്തതിനാൽ അധികൃതർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവാഹം നടന്ന കാര്യം അറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ നെടുമങ്ങാട് സി ഐ യെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ കൗൺസിലിംഗിൽ വിവാഹം കഴിഞ്ഞതായി പെൺകുട്ടി പറയുകയായിരുന്നു.

പെണ്‍കുട്ടിയെ വിവാഹം ചെയ്ത അൽ - അമീർ രണ്ട് പീഡന കേസിലെയും അടിപിടി കേസിലെയും പ്രതിയാണ്. ഇപ്പോള്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയെ 2021-ൽ അൽ അമീർ പീഡിപ്പിച്ച കേസില്‍ ഇയാൾ 4 മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി നിരവധി തവണ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ഉസ്താദിന്റ കാർമ്മികത്വത്തില്‍ വിവാഹം നടന്നത്.

logo
The Fourth
www.thefourthnews.in