തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹർജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹർജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹർജി

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിനെതിരെ എല്‍ഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹർജി. ഇത് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരെയായിരുന്നു ബാബു സുപ്രീം കോടതിയെ സമീപിച്ചത്.

വിധ അപ്രതീക്ഷിതമായിരുന്നില്ലെന്ന് കെ ബാബു ദ ഫോർത്തിനോട് പ്രതികരിച്ചു. "നേരത്തെയും സ്റ്റേ ആവശ്യം തള്ളിയതാണ്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്, 29ന് പരിഗണിക്കും. കൂടുതൽ പ്രതികരണത്തിനില്ല," ബാബു കൂട്ടിച്ചേർത്തു.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കെ ബാബു ഉന്നയിച്ച കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നിരീക്ഷിച്ചായിരുന്നു ഹർജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹർജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി
വീണയ്ക്ക് ഇന്ന് നിർണായകം; എസ്‌എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ

1951ലെ ജനപ്രാധിനിത്യ നിയമത്തിലെ 81, 82, 83 വകുപ്പുകളിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ സ്വരാജിന്റെ ഹർജി തള്ളണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം. എന്നാല്‍ ഹർജിയില്‍ വിചാരണയുമായി മുന്നോട്ട് പോകാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 992 വോട്ടിനാണ് എം സ്വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുതല്‍ ശബരിമല വിഷയത്തില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ ബാബുവിന്റെ പ്രചാരണമെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയിലെ വാദം. വോട്ടേഴ്സ് സ്ളിപ്പില്‍ അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in