മൂന്നാറില്‍ വളർത്ത് മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി

മൂന്നാറില്‍ വളർത്ത് മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി

കടുവയുടെ ആക്രമണത്തില്‍ പത്ത് വളര്‍ത്തു മൃഗങ്ങള്‍ ചത്തിരുന്നു

മൂന്നാര്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി. വനം വകുപ്പ് നയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. മൂന്നാര്‍ രാജമലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ പത്ത് വളര്‍ത്തു മൃഗങ്ങള്‍ ചത്തിരുന്നു. കൂട്ടില്‍ കുടുങ്ങിയ കടുവയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in