തിരൂർ സ്വദേശിയായ വ്യവസായിയെ  കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി; യുവാവും യുവതിയും പിടിയിൽ

തിരൂർ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി; യുവാവും യുവതിയും പിടിയിൽ

കൊല്ലപ്പെട്ട സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഫര്‍ഹാന എന്നിവര്‍ ചെന്നൈയില്‍ പിടിയിൽ

മലപ്പുറം തിരൂര്‍ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു. തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിദ്ദിഖിന്റെ കോഴിക്കോട്ടെ ഹോട്ടലില്‍ ജീവനക്കാരായ ഷിബിലി (22), സുഹൃത്ത് ഫര്‍ഹാന (18) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്.

കോഴിക്കോടെ എരഞ്ഞിരപ്പാലത്തെ ഹോട്ടലില്‍ വച്ചാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സിദ്ദിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള‍ പോലീസ് പരിശോധിച്ചു. മൃതദേഹം കണ്ടെത്താന്‍ അട്ടപ്പാടി കേന്ദ്രീകരിച്ച് അന്വേഷണ സംഘം തിരച്ചില്‍ നടത്തും.

നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ പോലീസിനെ സമീപിച്ചത്. സിദ്ദിഖിന്റെ എടിഎം വഴി പണം നഷ്ടപ്പെട്ടതും സംശയമുളവാക്കി.

logo
The Fourth
www.thefourthnews.in