തക്കാളി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍
തക്കാളി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

വില കുത്തനെ ഇടിഞ്ഞു; തക്കാളി വഴിയില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍

കിലോയ്ക്ക് നാല് രൂപപോലും കിട്ടുന്നില്ലെന്നും കര്‍ഷകര്‍

കര്‍ഷകരെ പ്രതിസന്ധിയിലാക്കി തക്കാളി വിലയില്‍ വന്‍ ഇടിവ്. ദിവസങ്ങള്‍ക്കു മുന്‍പ് 37 മുതല്‍ 40 രൂപവരെ വിലയുണ്ടായിരുന്ന തക്കാളിയുടെ ഇപ്പോഴത്തെ വില വെറും നാല് രൂപയാണ്. ഇതോടെ തമിഴ്‌നാട്ടിലെയും, കേരളത്തിലെയും കര്‍ഷകര്‍ ദുരിതത്തിലായി. പൊള്ളാച്ചി ഉള്‍പ്പടെയുള്ള കമ്പോളങ്ങളിലും തുച്ഛമായ വിലയ്ക്കാണ് തക്കാളി വിറ്റഴിക്കുന്നത്. വേലന്താവളം മാര്‍ക്കറ്റില്‍ ഇന്ന് മൂന്ന് രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ വില.

പൊള്ളാച്ചി ഉള്‍പ്പടെയുള്ള കമ്പോളങ്ങളിലും തുച്ഛമായ വിലയ്ക്കാണ് തക്കാളി വിറ്റഴിക്കുന്നത്.

പ്രാദേശിക ഉത്പാദനം വര്‍ധിച്ചതോടെയാണ് തക്കാളിയുടെ വില ഇടിഞ്ഞത്. കഴിഞ്ഞ ദിവസത്തെ വിലയനുസരിച്ച് ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ് 500 രൂപ പോലും ലാഭം ലഭിക്കാത്ത സ്ഥിതിയാണ്. കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയ്യാറല്ല.

കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയ്യാറല്ല.

മാര്‍ക്കറ്റില്‍ ലേലത്തില്‍ വിറ്റ് പോകാത്ത തക്കാളികള്‍ തിരികെ കൊണ്ട് പോകാന്‍ സാധിക്കാത്തതിനാല്‍ കര്‍ഷകര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. തക്കാളി കൃഷിയ്ക്ക് മുടക്കിയ പണം പോലും തിരിച്ചു കിട്ടിയില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. അതിനാല്‍ തന്നെ, തക്കാളിക്ക് താങ്ങു വില പ്രഖ്യാപിക്കണമെന്നും,മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്കായി തക്കാളി ഏറ്റെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ തക്കാളിയുടെ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in