അരിക്കൊമ്പന്‍ ദൗത്യം നാളെ; ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും

അരിക്കൊമ്പന്‍ ദൗത്യം നാളെ; ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും

മോക് ഡ്രില്‍ ഇന്ന് പൂര്‍ത്തിയായി

ഇടുക്കി ചിന്നക്കനാല്‍ നിവാസികളുടെ പേടി സ്വപ്‌നമായി തുടരുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനായി നാളെ ദൗത്യം ആരംഭിക്കും. വെളുപ്പിനെ നാലുമണിയോടെയാണ് ദൗത്യം തുടങ്ങുക. ഇതിനോടനുബന്ധിച്ച് ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. മോക് ഡ്രില്‍ ഇന്ന് പൂര്‍ത്തിയായി. അരിക്കൊമ്പനെ പിടികൂടി ചിന്നക്കനാലില്‍ നിന്ന് മാറ്റാനാണ് പദ്ധതി. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് ദൗത്യം നാളെ പുലര്‍ച്ചെ തുടങ്ങാൻ തീരുമാനിച്ചത്.

അരിക്കൊമ്പന്‍ ദൗത്യം നാളെ; ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവുകൾ സ്റ്റേ ചെയ്യണം; കേരളം സുപ്രീം കോടതിയിൽ

അരിക്കൊമ്പന്‍ ദൗത്യത്തിനായി മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചിന്നക്കനാലില്‍ എത്തി യോഗം ചേര്‍ന്നിരുന്നു. യോഗം അവസാനിച്ചതോടെയാണ് മോക്ക് ഡ്രില്‍ ആരംഭിച്ചത്. ദൗത്യത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞെന്ന് വനം വകുപ്പ് അറിയിച്ചു. നാളെ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മുന്‍കരുതലും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോട്ടയം ഡിഎഫ്ഒ രാഗൈഷ്, മൂന്നാര്‍ ഡിഎഫ്ഒ വിഷ്ണോയ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അരിക്കൊമ്പന്‍ ദൗത്യം നാളെ; ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും
ജനങ്ങളുടെ ആശങ്ക പരിഗണിക്കണം; അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം

ഇടുക്കിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാര്‍ അല്ലെങ്കില്‍ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം എന്നിവയില്‍ ഏതിലേക്കെങ്കിലും അരിക്കൊമ്പനെ മാറ്റാനാണ് പദ്ധതി. നിലവില്‍ ഏഴ് സ്ഥലങ്ങളാണ് പരിധിയിലുള്ളതെന്നും എന്നാല്‍, എങ്ങോട്ടേക്ക് മാറ്റുമെന്ന കാര്യം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in