വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂരമർദനം; 
അയൽവാസി ഒളിവിൽ

വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂരമർദനം; അയൽവാസി ഒളിവിൽ

ആറും ഏഴും വയസുള്ള കുട്ടികളെയാണ് കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് മർദിച്ചത്

സ്വാതന്ത്ര്യദിനത്തിൽ വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് അയൽവാസിയുടെ ക്രൂരമർദനം. വയനാട് പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി കുട്ടികൾക്കാണ് അയൽവാസിയുടെ മർദനമേറ്റത്. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് അയൽവാസിയായ രാധാകൃഷ്ണൻ കുട്ടികളെ മർദിച്ചത്. ആറും ഏഴും വയസുള്ള കുട്ടികളാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ രക്ഷിതാക്കൾ കോണിച്ചിറ പോലീസിൽ പരാതി നൽകി.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി- പട്ടികവിഭാ​ഗക്കാർക്ക് എതിരായ അതിക്രമ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു

വയലിന് സമീപത്തെ വെള്ളച്ചാലിൽ നിൽക്കുമ്പോൾ നെൽവയലിന്റെ ഉടമയും അയൽവാസിയുമായ രാധാകൃഷ്ണൻ എത്തി കുട്ടികളെ മർദിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു. പട്ടികജാതി- പട്ടികവർഗ വിഭാ​ഗക്കാർക്ക് എതിരായ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ്. വടി ഉപയോഗിച്ചാണ് കുട്ടികളെ മർദിച്ചത്. മൂന്ന് കുട്ടികൾക്കും സാരമായ പരുക്കുണ്ട്.

മർദനമേറ്റ കുട്ടികളിൽ ഒരാൾ രണ്ടുതവണ ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in