കെ ബാബുവിന്റെ ഭാവിയെന്ത്? തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ വിധി വ്യാഴാഴ്ച

കെ ബാബുവിന്റെ ഭാവിയെന്ത്? തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ വിധി വ്യാഴാഴ്ച

ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പിജി അജിത് കുമാറാണ് വിധി പറയുക

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് വിജയിച്ച കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച ഹൈക്കോടതി വിധി പറയും. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പിജി അജിത് കുമാറാണ് വിധി പറയുക.

എം സ്വരാജിന്റെ ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു

വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബു ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് പരാതിക്ക് ആധാരം. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തെന്നും ആരോപിച്ചിട്ടുണ്ട്.

കെ ബാബുവിന്റെ ഭാവിയെന്ത്? തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ വിധി വ്യാഴാഴ്ച
അതിരുവിടുന്ന വാക്പ്രയോഗങ്ങള്‍; തിരഞ്ഞെടുപ്പ് ഗോദയില്‍ അപമാനിക്കപ്പെടുന്ന വനിതാ നേതാക്കള്‍

എം സ്വരാജിന്റെ ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹരജിയില്‍ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി ഫെബ്രുവരി 12ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈകോടതി ഹരജിയില്‍ അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021ല്‍ ബാബു തൃപ്പൂണിത്തുറയില്‍ നിന്ന് നിയമ സഭയിലേക്ക് എത്തിയത്.

logo
The Fourth
www.thefourthnews.in