താള വാദ്യ വിസ്മയങ്ങളുടെ 36 മണിക്കൂര്‍, തൃശൂര്‍ പൂരത്തിന് തുടക്കം

താള വാദ്യ വിസ്മയങ്ങളുടെ 36 മണിക്കൂര്‍, തൃശൂര്‍ പൂരത്തിന് തുടക്കം

ഇത്തവണ കേരളം ആഘോഷിക്കുന്നത് 228-ാം തൃശൂര്‍ പൂരം

താള വാദ്യ വിസ്മയങ്ങളുടെ 36 മണിക്കൂര്‍, ഇന്ന് തൃശൂര്‍ പൂരം. പുലര്‍ച്ചെ പൂരനഗരിയായ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള കണിമംഗലം ശാസ്താവിന്റെ പുറപ്പാടോടെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ ഘടകപൂരങ്ങളുടെ വരവും ആരംഭിക്കും.

താള വാദ്യ വിസ്മയങ്ങളുടെ 36 മണിക്കൂര്‍, തൃശൂര്‍ പൂരത്തിന് തുടക്കം
തൃശൂർ പൂരം: ആള്‍ക്കൂട്ടവും ആനയും തമ്മിലുള്ള ദൂരപരിധി ആറ് മീറ്ററാക്കാന്‍ ഹൈക്കോടതി നിർദേശം

228-ാമത് തൃശൂര്‍ പൂരമാണ് ഇത്തവണത്തേത്. എട്ട് ഘടകപൂരങ്ങളാണ് പൂരത്തിലുള്ളത്. പകല്‍ 11.30ന് കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും 12.15ന് പാറമേക്കാവില്‍ എഴുന്നള്ളിപ്പും തുടങ്ങും. ഉച്ചയ്ക്ക് രണ്ടോടെയാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന 250 കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം ആരംഭിക്കുന്നത്.

താള വാദ്യ വിസ്മയങ്ങളുടെ 36 മണിക്കൂര്‍, തൃശൂര്‍ പൂരത്തിന് തുടക്കം
തൃശൂര്‍ പൂരം: മദപ്പാടുള്ള ആനകള്‍ വേണ്ടെന്ന് ഹൈക്കോടതി; കർശന നിർദേശങ്ങളുമായി വനംവകുപ്പും, എതിർപ്പുമായി ആന ഉടമകള്‍

അഞ്ച് മണിക്ക് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കവും ആറ് മണിയോടെ പൂരത്തെ ആവേശമാക്കുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും നടക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ അഞ്ചുവരെയുള്ള വെടിക്കെട്ടോടെ പൂരം സമാപിക്കും.

തൃശൂര്‍ പൂരം പ്രമാണിച്ച് പരശുരാം എക്‌സ്പ്രസിനും എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിനും ഇന്നും നാളെയും പൂങ്കുന്നത്ത് താല്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പൂരത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ ആറ് മുതൽ ശനിയാഴ്ച പകൽപ്പൂരം കഴിയുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിൽ വെള്ളിയാഴ്ച രാവിലെ അഞ്ച് മുതൽ പൂരം അവസാനിക്കുന്നതുവരെ വാഹനങ്ങൾക്ക് പാർക്കിങ്ങില്ല.

logo
The Fourth
www.thefourthnews.in