കോഴിക്കോട് നിപ സംശയം; രണ്ട് പനി മരണത്തിൽ ആശങ്ക; ജില്ലയിൽ അതീവ ജാഗ്രത

കോഴിക്കോട് നിപ സംശയം; രണ്ട് പനി മരണത്തിൽ ആശങ്ക; ജില്ലയിൽ അതീവ ജാഗ്രത

നിരവധി പേർ നിരീക്ഷണത്തിൽ, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം. 49 ഉം 56 ഉം വയസുള്ള രണ്ട് പേരാണ് പനി ബാധിച്ച് മരിച്ചത്. നിപയെന്ന് സംശയമുള്ളതിനാൽ ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

കോഴിക്കോട് നിപ സംശയം; രണ്ട് പനി മരണത്തിൽ ആശങ്ക; ജില്ലയിൽ അതീവ ജാഗ്രത
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീന്റെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു, 'വിളിപ്പിച്ചാല്‍ വീണ്ടും ഹാജരാകും'

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും മരിച്ചത്. ഇവരുടെ ബന്ധുക്കൾ പനിബാധിച്ച് മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള മറ്റ് രോഗികളെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരെ ഐസൊലേറ്റ് ചെയ്യാനും പനിബാധിച്ചവരുടെ കോൺടാക്റ്റ് ലിസ്റ്റ് ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ന്യൂമോണിയ ബാധിച്ചാണ് രണ്ട് പേരുടെയും മരണം സംഭവിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ദ ഫോർത്തിനോട് പറഞ്ഞു. 125 ഓളം പേർക്ക് പനി സർവ്വേ ഇതിനകം തന്നെ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്ക് പനി സ്ഥിരീകരിച്ചു. ഇവരുൾപ്പെടെയുളളവർ നിരീക്ഷണത്തിലാണ്.

രോഗാവസ്ഥയിലുള്ളവരുടെ രക്തം വിദഗ്ധ പരിശോധനകൾക്കായി അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം പറഞ്ഞു. പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് വന്ന ശേഷം മാത്രമേ വ്യക്തമാകൂ. പനി മരണത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശമുണ്ടെന്നും ഡി എം ഒ പറഞ്ഞു.

logo
The Fourth
www.thefourthnews.in